കൊച്ചി: എറണാകുളം കളമശേരിയില്‍ ഗുഡ്‌സ് ട്രെയിനിന്റെ പാളം തെറ്റി. ഉച്ചയ്‌ക്ക് 2.50നാണ് സംഭവം. കളമശേരിയില്‍ നിന്ന് സര്‍വീസ് തുടങ്ങുമ്പോഴായിരുന്നു അപകടം. ഷണ്‍ഡിങ് ചെയ്യുന്നതിനിടയില്‍ റെയില്‍ പാളം അവസാനിക്കുന്നതിനിടത്തുള്ള ബാരിക്കേഡ് മറികടന്ന് മുന്നോട്ട് പോയി ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചാണ് പാളം തെറ്റിയത്.
ഷൊര്‍ണൂരിലേക്കുള്ള ഒരു പാത വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ആര്‍ക്കും പരുക്കുകളില്ലെന്നാണ് റിപോര്‍ട്ട്. ട്രാക്കില്‍ വൈദ്യുതി തടസവും നേരിട്ടിട്ടുണ്ട്. ട്രെയിനുകളുടെ ഗതാഗതം ക്രമീകരിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കൂടുതല്‍ ട്രെയിനുകള്‍ വൈകി.
എറണാകുളം ജംഗ്ഷന്‍ – പാലക്കാട് ജംഗ്ഷന്‍ പാസഞ്ചര്‍ (66610) ട്രെയിന്‍ റദ്ദാക്കി. കന്യാകുമാരി – കത്രാ ഹിമസാഗര്‍ എക്‌സ്പ്രസ് ഒരു മണിക്കൂറും 23 മിനിറ്റും വൈകി ഓടുന്നു. കന്യാകുമാരി പുനലൂര്‍ പാസഞ്ചര്‍ 15 മിനിറ്റ് വൈകിയോടുന്നു. മുംബൈ തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ് ഒരു മണിക്കൂര്‍ 31 മിനിറ്റ് ഓടുന്നു. ന്യൂഡല്‍ഹി – തിരുവനന്തപുരം കേരള എക്‌സ്പ്രസ് 16 മിനിറ്റ് വൈകി ഓടുന്നു.
ആലപ്പുഴ എംജിആര്‍ ചെന്നൈ എക്‌സ്പ്രസ് 30 മിനിറ്റ് വൈകി ഓടുന്നു. മംഗലാപുരം – തിരുവനന്തപുരം ഏറനാട് എക്‌സ്പ്രസ് ഒരു മണിക്കൂറും 11 മിനിട്ടും വൈകി ഓടുന്നു. ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് 20 മിനിറ്റ് വൈകിയോടുന്നു. കോഴിക്കോട് – തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് 47 മിനിറ്റ് വൈകിയോടുന്നു. ഗുരുവായൂര്‍ എറണാകുളം പാസഞ്ചര്‍ ഒരു മണിക്കൂര്‍ 42 മിനിറ്റ് വൈകിയോടുന്നു. തിരുവനന്തപുരം – മംഗലാപുരം വന്ദേ ഭാരത് എക്‌സ്പ്രസ് 2 മിനിറ്റ് വൈകി ഓടുന്നു. കണ്ണൂര്‍ – എറണാകുളം ഇന്റര്‍ സിറ്റി എക്‌സ്പ്രസ് 20 മിനിറ്റ് വൈകി ഓടുന്നു.












