Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആർജെഡിയെ കൂടെ കൂട്ടിയത് ഏറ്റവും വലിയ മണ്ടത്തരം , സീമാഞ്ചലിൽ പിന്നിൽ നിന്നും കുത്തിയത് ഒവൈസി ; രാഹുൽ – തേജസ്വി കൂട്ടുകെട്ട് അവസാനിക്കുന്നോ ?

ആർ‌ജെ‌ഡി സഖ്യം രൂപീകരിച്ചില്ലായിരുന്നെങ്കിൽ പാർട്ടിയുടെ സ്ഥിതി ഇത്ര മോശമാകുമായിരുന്നില്ലെന്ന് ചില നേതാക്കൾ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2025, 11:02 am IST
in India

ന്യൂദൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് ശേഷം കോൺഗ്രസ് ദൽഹിയിൽ അവലോകന യോഗം ചേർന്നു. ദൽഹിയിലെ ഇന്ദിരാ ഭവനിൽ നടന്ന ചർച്ചയിൽ നേതാക്കൾ പരസ്യമായി തങ്ങളുടെ രോഷം പ്രകടിപ്പിച്ചു. പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ ബിഹാറിൽ നിന്നുള്ള 61 സ്ഥാനാർത്ഥികളും സംസ്ഥാനത്തെ കോൺഗ്രസ് എംപിമാരും പങ്കെടുത്തു.

ആർജെഡിയുമായുള്ള സഖ്യം, സംഘടനയ്‌ക്കുള്ളിലെ വിഭാഗീയത, അന്യായമായ സീറ്റ് വിതരണം, സൗഹൃദ പോരാട്ടങ്ങൾ, സീമാഞ്ചലിലെ ഒവൈസി ഘടകം, എസ്‌ഐആർ (സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ) പ്രക്രിയ തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.
ആർജെഡിയുമായുള്ള സഖ്യമാണ് പരാജയത്തിന് പ്രധാന കാരണമെന്ന് നിരവധി നേതാക്കൾ പരസ്യമായി ചൂണ്ടിക്കാട്ടി.

ആർ‌ജെ‌ഡി സഖ്യം രൂപീകരിച്ചില്ലായിരുന്നെങ്കിൽ പാർട്ടിയുടെ സ്ഥിതി ഇത്ര മോശമാകുമായിരുന്നില്ലെന്ന് ചില നേതാക്കൾ പറഞ്ഞു. സീറ്റ് വിഭജനം ആർ‌ജെ‌ഡി വളരെയധികം വൈകിപ്പിച്ചതിനാൽ പ്രചാരണം ആരംഭിക്കാൻ പോലും കഴിഞ്ഞില്ല എന്ന ആരോപണവും ഉയർന്നു. ഇത് മൂലം 11 സീറ്റുകളിലെ സൗഹൃദപരമായ പോരാട്ടങ്ങൾക്ക് കാരണമായെന്നും അവിടങ്ങളിൽ എല്ലാവർക്കും പരാജയം രുചിക്കേണ്ടി വന്നെന്നും പരാതി ഉയർന്നു. ഈ സാഹചര്യത്തിൽ ആർ‌ജെ‌ഡിയുമായുള്ള സഖ്യം തൽക്കാലം പുനഃപരിശോധിക്കണമെന്നും കോൺഗ്രസ് അതിന്റെ ശക്തി വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ചില നേതാക്കൾ അഭിപ്രായപ്പെട്ടു.

യോഗത്തിൽ രാഹുൽ ഗാന്ധിയും ഖാർഗെയും സ്ഥാനാർത്ഥികളെ ഗ്രൂപ്പുകളായി വിളിച്ചുകൂട്ടി അവരുടെ പരാജയത്തിന്റെ കാരണങ്ങൾ ചോദിച്ച് പൂർണ്ണ വിവരങ്ങൾ സ്വീകരിച്ചു. ടിക്കറ്റ് വിതരണത്തിൽ സുതാര്യതയില്ലെന്നും, സ്ഥാനാർത്ഥികൾക്ക് അവസാന നിമിഷം ചിഹ്നങ്ങൾ നൽകിയതായും, സൗഹൃദ പോരാട്ടങ്ങൾ കോൺഗ്രസ് സ്ഥാനാർത്ഥികളെ ദോഷകരമായി ബാധിച്ചതായും യോഗത്തിൽ നിരവധി നേതാക്കൾ ആരോപിച്ചു. ബരാരി സ്ഥാനാർത്ഥി തൗഖീർ ആലം സീറ്റ് വിതരണത്തെ കുറ്റപ്പെടുത്തി. തന്റെ യഥാർത്ഥ മണ്ഡലത്തിൽ തയ്യാറെടുക്കുകയായിരുന്നുവെന്നും എന്നാൽ അവസാന നിമിഷം തന്നെ ബരാരിയിലേക്ക് അയച്ചതായും തൗഖീർ പറഞ്ഞു.

ഇതിനു പുറമെ മഹാസഖ്യത്തിന്റെ വോട്ടുകൾ ഒവൈസി ഘടകം വിഭജിച്ചുവെന്നും, ഒവൈസിയും ബിജെപിയും ചേർന്ന് സീമാഞ്ചലിൽ നിന്ന് ബീഹാറിലെ മറ്റ് ജില്ലകളിലേക്ക് സ്വാധീനം ചെലുത്തുന്ന ഒരു ആഖ്യാനം സൃഷ്ടിച്ചുവെന്നും സീമാഞ്ചൽ നേതാവ് മുസാവിർ ആലം പറഞ്ഞു. വോട്ടുകൾ മോഷ്ടിക്കാൻ എസ്‌ഐആർ പ്രക്രിയ ഉപയോഗിച്ചുവെന്ന് മിക്കവാറും എല്ലാ സ്ഥാനാർത്ഥികളും ഏകകണ്ഠമായി പ്രസ്താവിച്ചതായി സംസ്ഥാന പ്രസിഡന്റ് രാജേഷ് റാം പറഞ്ഞു. മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുണ്ടെങ്കിലും പലയിടത്തും പണം വിതരണം ചെയ്യപ്പെട്ടു, വോട്ടുകൾ സ്വാധീനിക്കപ്പെട്ടു, എസ്‌ഐആറിന്റെ പേരിൽ വലിയ തോതിലുള്ള വോട്ട് കൃത്രിമം നടന്നുവെന്നും രാജേഷ് കുറ്റപ്പെടുത്തി.

കൂടാതെ കനയ്യ കുമാറിനെ തിരഞ്ഞെടുപ്പിൽ സജീവമായി ഉപയോഗിക്കാത്തതും യോഗത്തിൽ ഉയർന്നുവന്നു. ബിഹാറിൽ വ്യാപകമായ സ്വാധീനമുള്ള ഒരു വ്യക്തിയെ മാറ്റിനിർത്തുന്നത് സംഘടനയെ ദുർബലപ്പെടുത്തിയെന്ന് നേതാക്കൾ പറഞ്ഞു. സീമാഞ്ചലിൽ എ.ഐ.എം.ഐ.എമ്മിന്റെ സാന്നിധ്യം മുസ്ലീം വോട്ടുകൾ വിഭജിക്കപ്പെടുകയും മഹാസഖ്യത്തിന് ദോഷം വരുത്തുകയും ചെയ്തെന്നും യോഗത്തിൽ വിലയിരുത്തി.

Tags: AIMIM chief Asaduddin OwaisiRahul GandhicongressNDATejaswi YadavRJD(RJD)-led Mahagathbandhan#BiharElction2025
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

Kerala

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

Kerala

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

News

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

Kerala

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, കൂട്ടരാജി; കുട്ടനാട്ടില്‍ വിമത സ്ഥാനാര്‍ത്ഥി രംഗത്ത്, സീറ്റ് വിറ്റെന്ന് ആരോപണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.