Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ശിവപുരം ക്ഷേത്ര സംരക്ഷണത്തിന് നഗരസഭയിലേക്ക് പ്രതിഷേധ പ്രവാഹമായി ഹൈന്ദവശക്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2025, 10:40 am IST
in Thiruvananthapuram

നെയ്യാറ്റിന്‍കര: ആറാലുംമൂട് ചെറിയക്കോണം ശിവപുരം മഹാദേവ ക്ഷേത്രം നടപ്പാത നഗരസഭ താഴിട്ടു പൂട്ടയതില്‍ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചും ധര്‍ണയും ഹൈന്ദവശക്തിയുടെ മഹാപ്രകടനമായി. നഗരസഭയിലേക്ക് ശിവപുരം ക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കര അമ്മന്‍ കോവില്‍ നടയില്‍ നിന്നാരംഭിച്ച പ്രതിഷേധമാര്‍ച്ചില്‍ വിവിധ ഹൈന്ദവ സംഘടനനാ പ്രവര്‍ത്തകരും ശിവപുരം ക്ഷേത്ര വിശ്വാസികളും ഭരണസമിതി ഭാരവാഹികളും അടക്കം നൂറുകണക്കിനു പേര്‍ പങ്കെടുത്തു.

ശിവപുരം മഹാദേവ ക്ഷേത്രത്തിന്റെ സുരക്ഷ ഹിന്ദു ഐക്യവേദിയും വിശ്വഹിന്ദുപരിഷത്തും കേരള ക്ഷേത്ര സംരക്ഷണ സമിതിയുമുള്‍പ്പെടുന്ന ഹൈന്ദവ സംഘടനകള്‍ ഏറ്റെടുക്കുകയാണെന്ന് പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ജി.കെ. സുരേഷ് പറഞ്ഞു. സനാതന ധര്‍മ്മത്തെയും ഹൈന്ദവ ക്ഷേത്രങ്ങളെയും തകര്‍ക്കാനുള്ള ജിഹാദികളുടെയും കപട വിപ്ലവകാരികളുടെയും ഒരു നീക്കത്തെയും ഹൈന്ദവ സംഘടനകള്‍ കൈയുംകെട്ടി നോക്കിനില്‍ക്കില്ല. ആയിരക്കണക്കിന് സഹോദരങ്ങളുടെ ജീവന്‍ നല്‍കി അയോദ്ധ്യയില്‍ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാക്കി കഴിഞ്ഞ ദിവസം കാവി ധ്വജം ഉയര്‍ത്താന്‍ ഹിന്ദുവിനായെങ്കില്‍, വിശ്വഗുരുവാകാന്‍ ഭാരതത്തിനും ഹൈന്ദവികതയ്‌ക്കും കഴിഞ്ഞെങ്കില്‍ ആറാലുംമൂട്ടിലെ രണ്ട് പൂട്ട് പൊളിക്കാന്‍ പ്രയാസമില്ല. രണ്ട് ജിഹാദികള്‍ പരാതി പറഞ്ഞാല്‍ ആരാധനാലയം അടച്ചുപൂട്ടാന്‍ നഗരസഭാ സെക്രട്ടറിക്ക് അധികാരമില്ല. ഇടതുപക്ഷ ഭരണതുടര്‍ച്ചടയ്്ക്ക് എസ്ഡിപിഐയുടെ നക്കാപിച്ച വോട്ടിനായി നഗരസഭ മനപ്പൂര്‍വ്വം ക്ഷേത്രപാത അടയ്‌ക്കുകയായിരുന്നു. പതിനെട്ട് കൊല്ലം നടപ്പാതയായി ഉപയോഗിച്ച വഴി അടയ്‌ക്കാന്‍ നിയമം അനുവദിക്കുന്നില്ല. ഭാരതത്തിലെവിടെയെങ്കിലും ഒരു ഹിന്ദുവെങ്കിലും ജീവച്ചിരുന്നാല്‍ ആറാലുംമൂട് ക്ഷേത്രത്തില്‍ ആരാധന നടക്കും – അദ്ദേഹം പറഞ്ഞു.

ക്ഷേത്ര പരിസരത്ത് സമാധാനത്തോടെയും സൗഹാര്‍ദ്ദത്തോടെയൂം ജീവിക്കുന്ന മുസ്ലീം വിശ്വാസികളെ ക്ഷേത്രത്തിനെതിരെ തിരിച്ച് വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കാനാണ് എസ്ഡിപിഐ ശ്രമിക്കുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.പ്രഭാകന്‍ പറഞ്ഞു. ഹൈന്ദവ സംഘടനകള്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട രേഖകള്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറി പരാതി നല്‍കിയിട്ടുണ്ട്. സമാധാനപരമായി നിയമത്തിന്റെ വഴിക്കാണ് ഹിന്ദു സംഘടനകള്‍ ഇതുവരെ നീങ്ങിയത്. ഡിസംബര്‍ 4ന് കാര്‍ത്തിക ദിനത്തില്‍ ശിവപുരം മഹാദേവ ക്ഷേത്രത്തില്‍ 17-ാമത് പ്രതിഷ്ഠാ വാര്‍ഷികം നടക്കുകയാണ്. അന്ന് ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ നേര്‍വഴിയെ കടക്കാനായില്ലെങ്കില്‍ ഹൈന്ദവശക്തി വലിയ പ്രതിഷേധങ്ങളിലേക്ക് കടക്കാന്‍ നിര്‍ബന്ധിതരാവും.

ക്ഷേത്ര സംരക്ഷണ സമിതി നെയ്യാറ്റിന്‍കര താലൂക്ക് പ്രസിഡന്റ് ജിനചന്ദ്രന്റെ അധ്യക്ഷതയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ തപോവനം ആശ്രമം മഠാധിപതി സ്വാമി വിശുദ്ധ ചൈതന്യ, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. നാരായണ റാവു, ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി അറപ്പുര ബിജു, വൈസ് പ്രസിഡന്റ് ജഗതി രാജന്‍, താലൂക്ക് ജോയിന്റ്‌സെക്രട്ടറി കണ്ണന്‍, ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് വേങ്കോട് വിജയന്‍, താലൂക്ക് സെക്രട്ടറി വിനോദ് എന്നിവര്‍ സംസാരിച്ചു.

Tags: protestDevoteesNeyyattinkaraHindu organizationsSivapuram Mahadeva TempleAralumooduHindu power
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമ്യ ഹരിദാസിനെ ചിറയിന്‍കീഴില്‍ സ്ഥാനാര്‍ത്ഥിക്കുന്നതില്‍ പ്രതിഷേധം: കെപിസിസി പ്രസിഡന്റിന്റെ കോലം കത്തിച്ചു

Kerala

‘വലതന്മാരുടെ എച്ചില്‍ നക്കി’യെന്ന് അധിക്‌ഷേപം : സുധാകരനെതിരെ ജന്‍മനാട്ടില്‍ സിപി എം പ്രതിഷേധ പ്രകടനം

Alappuzha

ഒന്നാം റാങ്ക് ജേതാവിന് പോലും നിയമനമില്ല; പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ കപ്പലണ്ടി പൊതിഞ്ഞ് പ്രതിഷേധം

Kerala

ഡിവൈഎഫ്ഐ സമ്മേളനത്തില്‍ വാഗ്വാദവും ഇറങ്ങിപ്പോകലും, പ്രതിഷേധം കിളിമാനൂര്‍ ബ്ലോക്ക് സമ്മേളനത്തില്‍

Kerala

വീണാ ജോര്‍ജിനെ കയ്യേറ്റം ചെയ്‌തെന്ന് ആരോപിച്ച് സംസ്ഥാന വ്യാപക പ്രതിഷേധം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.