കൊച്ചി: യുണൈറ്റഡ് അറബ് എമിറേറ്റ്സിനെ പ്രതിനിധീകരിച്ച കൊച്ചിക്കാരിയായ നേഹ ബല്‍ഖിസ് (23) മിസ് ഗ്ലാം യൂണിവേഴ്സ് 2025 കിരീടം സ്വന്തമാക്കി. ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന അന്താരാഷ്‌ട്ര പേജന്റ്, പെഗാസസ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് സംഘടിപ്പിച്ചത്. വിവിധ രാജ്യങ്ങളിലെ മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.
മിസ് ഗ്ലാം യൂണിവേഴ്സ് 2024 ജേതാവായ തെരേസ സക്കോവ നേഹയ്‌ക്ക് കിരീടം അണിയിച്ചു. പുനം ചെട്രി, ഐലീന കാതറിന്‍ അമോണ്‍, തമന്ന ഭരത്, തെരേസ സക്കോവ, വര്‍ഷ റെഡ്ഡി എന്നിവരടങ്ങിയ അന്താരാഷ്‌ട്ര ജഡ്ജിങ് പാനലാണ് മത്സരത്തെ വിലയിരുത്തിയത്.











