തൃശൂര്‍: ജന്മഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന ശ്രീമദ് ഭാഗവത കഥാസാരം ഗുരുവായൂര്‍ ഏകാദശി നാളായ ഡിസംബര്‍ ഒന്നിന് പ്രകാശനം ചെയ്യും. മുകുന്ദന്‍ മുസാലിയാത്താണ് ഗ്രന്ഥരചന നിര്‍വഹിച്ചിട്ടുള്ളത്.
തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഗുരുവായൂര്‍ മുനിസിപ്പല്‍ ലൈബ്രറി ഹാളിലെ ചടങ്ങില്‍ പുറനാട്ടുകര ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി സദ്ഭവാനന്ദ പ്രകാശനം നിര്‍വഹിക്കും. എഴുത്തുകാരന്‍ രാധാകൃഷ്ണന്‍ കാക്കശ്ശേരി ആദ്യ കോപ്പി സ്വീകരിക്കും. ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ അധ്യക്ഷനാകും. 560 പേജുകളുള്ള പുസ്തകത്തിന്റെ വില 750 രൂപയാണ്












