കൊച്ചി: കൊച്ചി കോര്‍പറേഷന്‍ പരിധിയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡ് ഡ് (സ്റ്റേറ്റ് സിലബസ്) സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ച അവധി. എറണാകുളത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവം ആസ്വദിക്കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കുന്നതിനായി അവധി അനുവദിച്ചതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
എറണാകുളം റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം 25നാണ് ആരംഭിച്ചത്.16 വേദികളിലായി നടന്നുവരുന്ന 5 ദിവസത്തെ മേളയില്‍ എണ്ണായിരത്തോളം കുട്ടികളാണ് പങ്കെടുക്കുന്നത്.മത്സരം 301 ഇനങ്ങളില്‍.
26നു രാവിലെ പ്രധാന വേദിയായ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പതാക ഉയര്‍ത്തി. കളക്ടര്‍ ജി പ്രിയങ്കയാണ് കലാമേള ഉദ്ഘാടനം ചെയ്തു.സമാപന സമ്മേളനം 29നു വൈകിട്ട് 5.30ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ ഉദ്ഘാടനം ചെയ്യും.
















