തിരുവനന്തപുരം: തനിക്കെതിരെ ലൈംഗിക പീഡന പരാതി മുഖ്യമന്ത്രിക്ക് മുന്നിലെത്തിയതിന് പിന്നാലെ മുന്‍കൂര്‍ ജാമ്യത്തിന് നീക്കം നടത്തുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ.രാഹുല്‍ മാങ്കൂട്ടവുമായി ബന്ധപ്പെട്ടവര്‍ കൊച്ചിയിലെ ഹൈക്കോടതി അഭിഭാഷകനുമായി ചര്‍ച്ച നടത്തിയെന്നാണ് വിവരം.
കോണ്‍ഗ്രസിന് വേണ്ടി കേസുകളില്‍ ഹാജരാകുന്ന അഭിഭാഷകനാണ്.വാട്ട്‌സപ്പ് ചാറ്റുകള്‍, ഓഡിയോ സംഭാഷണം അടക്കം തെളിവുകള്‍ യുവതി കൈമാറിയതാണ് വിവരം പുറത്തുവരുന്നത്.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടി റിനി ആന്‍ ജോര്‍ജ് ആരോപണം ഉന്നയിച്ചപ്പോഴും ഇപ്പോള്‍ പരാതി നല്‍കിയ യുവതിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ ആദ്യം പുറത്തുവരികയും ചെയ്തപ്പോള്‍ പെണ്‍കുട്ടികളെ പിന്തുടര്‍ന്ന്Rini ശല്യം ചെയ്തു എന്ന പേരില്‍ രാഹുലിനെതിരെ കേസെടുത്തിരുന്നു. എന്നാല്‍ പരാതിയൊന്നും ലഭിച്ചിരുന്നില്ല
















