കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ വീണ്ടും റിമാന്‍ഡ് ചെയ്തു. കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ച സാഹചര്യത്തില്‍ രണ്ടാഴ്ചത്തേക്കാണ് റിമാന്‍ഡ്.
അന്വേഷണ സംഘം പിടിച്ചെടുത്ത രേഖകള്‍ പ്രകാരം പത്മകുമാറിനെ വിശദമായി ചോദ്യം ചെയ്തിരുന്നു .ഉണ്ണികൃഷ്ണന്‍ പോറ്റിയെ തനിക്ക് ശബരിമല വഴി മാത്രമാണ് അറിയുന്നതെന്നാണ് പത്മകുമാര്‍ അന്വേഷണ സംഘത്തിന് നല്‍കിയിരിക്കുന്ന മൊഴി.പത്മകുമാറിന്റെ വിദേശ യാത്രകള്‍ സംബന്ധിച്ചും അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചു.
ഇന്നലെയാണ് പത്മകുമാറിനെ കൊല്ലം വിജിലന്‍സ് എസ് ഐ ടി കസ്റ്റഡിയില്‍കോടതി വിട്ടത്.
















