Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എബിവിപി 71-ാം ദേശീയ സമ്മേളനം നാളെ മുതല്‍ 30 വരെ ഡെറാഡൂണില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2025, 09:15 am IST
in India, ABVP

ഡെറാഡൂണ്‍(ഉത്തരാഖണ്ഡ്): എബിവിപി 71-ാം ദേശീയ സമ്മേളനം 28 മുതല്‍ 30 വരെ ഡെറാഡൂണില്‍. പരേഡ് ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജീകരിച്ച ഭഗവാന്‍ ബിര്‍സ മുണ്ട നഗറാണ് വേദിയാകുന്നത്. രാജ്യത്തിനകത്തും പുറത്തും നിന്നുമായി 1500 ഓളം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 28ന് രാവിലെ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ എസ്. സോമനാഥ് ഉദ്ഘാടനം ചെയ്യും. 30ന് സമാപനസമ്മേളനത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി മുഖ്യാതിഥിയാകും. പ്രൊഫ. യശ്വന്ത് റാവു ഖേല്‍ക്കര്‍ യുവ പുരസ്‌കാരം സ്മൈല്‍ റൊട്ടി ബാങ്ക് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ശ്രീകൃഷ്ണ പാണ്ഡെക്ക് ചടങ്ങില്‍ സമ്മാനിക്കും.

ദേശീയസമ്മേളനത്തിന് മുന്നോടിയായി ഇന്നലെ കേന്ദ്ര പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നു. എബിവിപി ദേശീയ പ്രസിഡന്റ് പ്രൊഫ. രാജ്ശരണ്‍ ഷാഹി, ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, ദേശീയ സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസം, സമൂഹം, പരിസ്ഥിതി, സേവനം, സുരക്ഷ, സാങ്കേതികവിദ്യ എന്നിവയുമായി ബന്ധപ്പെട്ട സമകാലിക വിഷയങ്ങളെക്കുറിച്ചും സമ്മേളനം അംഗീകരിക്കേണ്ട പ്രമേയങ്ങളും ചര്‍ച്ച ചെയ്തു. രാജ്യത്തുടനീളമുള്ള 107 പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. ദേശീയ നിര്‍വാഹകസമിതി ഇന്ന് ചേരും.

ശ്രീ ഗുരു തേജ് ബഹാദൂറിന്റെ 350-ാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച്, ദല്‍ഹിയിലെ ഗുരുദ്വാര ശീഷ് ഗഞ്ച് സാഹിബില്‍ നിന്നുള്ള കലശം ഇന്നലെ സമ്മേളന നഗരിയിലെത്തിച്ചു. ഭഗവാന്‍ ബിര്‍സ മുണ്ടയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ജന്മസ്ഥലമായ ഉളിഹതുവില്‍ നിന്ന് ആരംഭിച്ച ഭഗവാന്‍ ബിര്‍സ സന്ദേശ യാത്രയും മഹാറാണി അബ്ബക്കയുടെ 500-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കര്‍ണാടകയില്‍ നിന്ന് പുറപ്പെട്ട മഹാറാണി അബ്ബക്ക കലശ യാത്രയും ഇന്ന് സമ്മേളന നഗരിയിലെത്തും.

 

Tags: DehradunABVP 71st National Conference
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രൊഫ. എസ്. നാഗലിംഗം, ശ്രാവണ്‍ ബി. രാജ്
India

എസ്. നാഗലിംഗം എബിവിപി ഉപാധ്യക്ഷന്‍, ശ്രാവണ്‍ ബി.രാജ് സെക്രട്ടറി

എബിവിപി 71-ാം ദേശീയ സമ്മേളനം ഡെറാഡൂണില്‍ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥ് നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു. ദേശീയ സെക്രട്ടറി ക്ഷമ ശര്‍മ്മ, ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്രസിങ് സോളങ്കി, സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. കമല്‍ ഘന്‍ശാല, പ്രസിഡന്റ് പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി എന്നിവര്‍ സമീപം
India

യുവാക്കള്‍ ഭാരതത്തിന്റെ ഭാവി രചിക്കുന്നു: ഡോ. എസ്. സോമനാഥ്

എബിവിപി 71-ാം ദേശീയ സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതി യോഗം ദേശീയ പ്രസിഡന്റ് പ്രൊഫ. രാജ്ശരണ്‍ ഷാഹി ഉദ്ഘാടനം ചെയ്യുന്നു. ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ സമീപം
India

എബിവിപി ദേശീയ സമ്മേളനത്തിന് ഇന്ന് തുടക്കം

India

ഇത് സനാതന ഭൂമി , കലാപം നടത്തിയാൽ ജയിലിൽ പോകും : ഡെറാഡൂൺ കലാപത്തിൽ മതമൗലികവാദികൾക്ക് മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി ധാമി

India

കാശിപുർ ‘ ഐ ലവ് മുഹമ്മദ് ‘ കേസിൽ ധാമി സർക്കാരിന്റെ കനത്ത നടപടി : അലിഖാൻ വാർഡിൽ 348 അനധികൃത റേഷൻ കാർഡുകൾ റദ്ദാക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.