Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭരണഘടന രാജ്യത്തെ മുന്നോട്ട് നയിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശ ഗ്രന്ഥം,ദേശീയ അഭിമാനത്തിന്റെ രേഖ – രാഷ്‌ട്രപതി ദ്രൗപദി മുര്‍മു

സംവിധാന്‍ സദനിലെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ഭരണഘടനാ ദിനാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രാഷ്‌ട്രപതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2025, 12:48 am IST
in India

ന്യൂദല്‍ഹി : ഭരണഘടന നമ്മുടെ ദേശീയ അഭിമാനത്തിന്റെ രേഖയാണെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു.ദേശീയ സ്വത്വത്തിന്റെ ലിഖിതമാണിത്. കൊളോണിയല്‍ മനോഭാവം ഉപേക്ഷിച്ച് ദേശീയ മനോഭാവത്തോടെ രാജ്യത്തെ മുന്നോട്ട് നയിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശ ഗ്രന്ഥമാണ് ഭരണഘടന.

സംവിധാന്‍ സദനിലെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ഭരണഘടനാ ദിനാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രാഷ്‌ട്രപതി.

ശിക്ഷയെക്കാള്‍ നീതിയുടെ മനോഭാവത്തെ അടിസ്ഥാനമാക്കിയുള്ള ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നിവ പ്രാബല്യത്തില്‍ വന്നത് രാഷ്‌ട്രപതി പരാമര്‍ശിച്ചു.പാര്‍ലമെന്ററി സംവിധാനം സ്വീകരിക്കുന്നതിന് അനുകൂലമായി ഭരണഘടനാ അസംബ്ലിയിലുണ്ടായ ശക്തമായ വാദങ്ങള്‍ ഇന്നും പ്രസക്തമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തില്‍ പൊതുജനാഭിലാഷങ്ങള്‍ പ്രകടിപ്പിക്കുന്ന ഇന്ത്യന്‍ പാര്‍ലമെന്റ്, ഇന്ന് ലോകമെമ്പാടുമുള്ള നിരവധി ജനാധിപത്യ രാജ്യങ്ങള്‍ക്ക് മാതൃകയായി വര്‍ത്തിക്കുന്നു.

സാമൂഹിക, സാമ്പത്തിക, രാഷ്‌ട്രീയ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ നമ്മുടെ ഭരണഘടനയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നതായി രാഷ്‌ട്രപതി പറഞ്ഞു. ഈ എല്ലാ തലങ്ങളിലും, ഭരണഘടനാ നിര്‍മ്മാതാക്കളുടെ ദര്‍ശനങ്ങള്‍ പാര്‍ലമെന്റ് അംഗങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയതില്‍ അവര്‍ സന്തുഷ്ടി പ്രകടിപ്പിച്ചു. ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ വ്യസ്ഥയായി അതിവേഗം മുന്നേറുന്നു. ഏകദേശം 250 ദശലക്ഷം പേരെ ദാരിദ്ര്യ മുക്തരാക്കിക്കൊണ്ട് സാമ്പത്തിക നീതിയുടെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന് ഇന്ത്യ കൈവരിച്ചതായി രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി, സ്ത്രീകളുടെ വര്‍ദ്ധിച്ച വോട്ടിംഗ് ശതമാനം നമ്മുടെ ജനാധിപത്യ ബോധത്തിന് പ്രത്യേക സാമൂഹിക ആവിഷ്‌കാരം നല്‍കിയിട്ടുണ്ട്. പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെ നമ്മുടെ ജനാധിപത്യ സംവിധാനത്തെ സ്ത്രീകള്‍, യുവാക്കള്‍, ദരിദ്രര്‍, കര്‍ഷകര്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍, പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവര്‍, മധ്യവര്‍ഗം, നവ-മധ്യവര്‍ഗം എന്നിവര്‍ ശക്തിപ്പെടുത്തുന്നു.

ഭരണഘടനാ ആദര്‍ശങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന- എല്ലാവരെയും ഉള്‍ക്കൊള്ളുന്നതിനുള്ള- ദര്‍ശനം നമ്മുടെ ഭരണ സംവിധാനത്തിന് ദിശാബോധം നല്‍കുന്നു. ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മാര്‍ഗ നിര്‍ദ്ദേശക തത്വങ്ങള്‍ ഭരണ സംവിധാനത്തിന് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നുണ്ട്.

ഭരണഘടനാ സംവിധാനത്തിനനുസരിച്ച് മുന്നോട്ട് പോകുന്നതിലൂടെ, നമ്മുടെ രാജ്യത്തിന്റെ ഉദ്യോഗസ്ഥ സംവിധാനം, നിയമനിര്‍വഹണ സംവിധാനം, നീതിന്യായ വ്യവസ്ഥ എന്നിവ രാജ്യത്തിന്റെ വികസനം ശക്തിപ്പെടുത്തുകയും പൗരന്മാരുടെ ജീവിതത്തിന് സ്ഥിരതയും പിന്തുണയും നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് രാഷ്‌ട്രപതി പറഞ്ഞു. പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങള്‍ നമ്മുടെ രാജ്യത്തെ മുന്നോട്ട് നയിക്കുക മാത്രമല്ല, ആഴത്തിലുള്ള രാഷ്‌ട്രീയ ചിന്തയുടെ ആരോഗ്യകരമായ ഒരു പൈതൃകം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. വിവിധ ജനാധിപത്യ രാജ്യങ്ങളുടെയും ഭരണഘടനകളുടെയും താരതമ്യ പഠനങ്ങള്‍ നടക്കുന്ന വരും കാലഘട്ടങ്ങളില്‍, ഇന്ത്യന്‍ ജനാധിപത്യത്തെയും ഭരണഘടനയെയും സുവര്‍ണലിപികളില്‍ രേഖപ്പെടുത്തുമെന്ന് ദ്രൗപദി മുര്‍മു അഭിപ്രായപ്പെട്ടു.

 

 

Tags: Draupadi MurmupresidentconstitutionConstitution Day
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി ജെ പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ചൊവ്വാഴ്ച തിരുവനന്തപുരത്ത്: എന്‍ഡിഎ മാര്‍ഗരേഖ പ്രകാശനം ചെയ്യും, പൂജപ്പുരയില്‍ ഡ്രോണ്‍ ഷോ

Kerala

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

Kerala

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

World

എണ്ണ ടാങ്കറുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ അമേരിക്ക അകമ്പടി സേവിക്കുമെന്ന് പ്രസിഡന്റ് ട്രംപ്

Kerala

മന്ത്രി സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗം: .തുടരന്വേഷണത്തിലും തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.