പാലക്കാട്: വീട് കുത്തിത്തുറന്ന് 23 പവന്‍ സ്വര്‍ണവും വജ്ര മോതിരവും പതിനായിരം രൂപയും മോഷ്ടിച്ചു.എലപ്പുള്ളി പോക്കോംതോടില്‍ വിജയ് ശങ്കറിന്റെ വീട്ടിലാണ് മോഷണം നടന്നത്. സംഭവത്തില്‍ കസബ പൊലീസ് അന്വേഷണം തുടങ്ങി.
ചൊവ്വാഴ്ച രാത്രി വിജയ് ശങ്കറും കുടുംബവും ഗുരുവായൂരില്‍ തൊഴാന്‍ പോയിരുന്നു. ബുധനാഴ്ച വൈകിട്ട് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
വീട്ടിലെ സിസിടിവി കാമറ സ്വിച്ച് ഓഫ് ചെയ്ത ശേഷമാണ് മോഷണം നടത്തിയിരിക്കുന്നത്.വിരലടയാള വിദഗ്ധര്‍ ഉള്‍പ്പടെ സ്ഥലത്തെത്തി പരിശോധന നടത്തി. വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിതുറന്ന് കിടപ്പുമുറിയിലെ അലമാര തകര്‍ത്താണ് പണവും സ്വര്‍ണാഭരണങ്ങളും വജ്ര മോതിരവും മോഷ്ടിച്ചത്.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് പരിശോധന.
















