Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജെയ്ഷ് എ മുഹമ്മദ്, ലഷ്കര്‍ എ ത്വയിബ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത ഹാമര്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ ഫ്രാന്‍സിന്റെ അനുമതി; ചൈനയ്‌ക്കും പാകിസ്ഥാനും പേടി

ആധുനിക യുദ്ധവിമാനങ്ങളില്‍ ഒന്നായ റഫാല്‍ യുദ്ധവിമാനം നല്‍കി ഇന്ത്യയുടെ പ്രതിരോധശേഷി വര്‍ധിപ്പിച്ച രാജ്യമാണ് ഫ്രാന്‍സ്. ഇപ്പോഴിതാ ചൈനയെപ്പോലും ഭയപ്പെടുത്തുന്ന മറ്റൊരു ആയുധം ഇന്ത്യയ്‌ക്ക് നല്‍കുകയാണ്. നല്‍കുക എന്നല്ല, ഇന്ത്യയില്‍ തന്നെ സംയുക്തസംരംഭമായി ഉല്‍പാദിപ്പിക്കാന്‍ സമ്മതിച്ചിരിക്കുകയാണ് ഫ്രാന്‍സ്. ഇതാണ് ഹാമര്‍ എന്ന ബോംബ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2025, 11:44 pm IST
in India, Defence
ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനിലെ തീവ്രവാദപരിശീലനകേന്ദ്രങ്ങളില്‍ ഹാമര്‍ ബോംബ് നാശം വിതയ്ക്കുന്നു (വലത്ത്) ഫ്രാന്‍സിലെ സഫ്രാന്‍ കമ്പനി നിര്‍മ്മിക്കുന്ന ഹാമര്‍ ബോംബ് (ഇടത്ത്)

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനിലെ തീവ്രവാദപരിശീലനകേന്ദ്രങ്ങളില്‍ ഹാമര്‍ ബോംബ് നാശം വിതയ്ക്കുന്നു (വലത്ത്) ഫ്രാന്‍സിലെ സഫ്രാന്‍ കമ്പനി നിര്‍മ്മിക്കുന്ന ഹാമര്‍ ബോംബ് (ഇടത്ത്)

ന്യൂദല്‍ഹി: ആധുനിക യുദ്ധവിമാനങ്ങളില്‍ ഒന്നായ റഫാല്‍ യുദ്ധവിമാനം നല്‍കി ഇന്ത്യയുടെ പ്രതിരോധശേഷി വര്‍ധിപ്പിച്ച രാജ്യമാണ് ഫ്രാന്‍സ്. ഇപ്പോഴിതാ ചൈനയെപ്പോലും ഭയപ്പെടുത്തുന്ന മറ്റൊരു ആയുധം ഇന്ത്യയ്‌ക്ക് നല്‍കുകയാണ്. നല്‍കുക എന്നല്ല, ഇന്ത്യയില്‍ തന്നെ സംയുക്തസംരംഭമായി ഉല്‍പാദിപ്പിക്കാന്‍ സമ്മതിച്ചിരിക്കുകയാണ് ഫ്രാന്‍സ്. ഇതാണ് ഹാമര്‍ എന്ന ബോംബ്.

ആകാശത്ത് യുദ്ധവിമാനങ്ങളില്‍ നിന്നും തൊടുക്കാന്‍ കഴിയുന്ന ഹാമര്‍ ബോംബ് 20 കിലോമീറ്റര്‍ വരെ അകലെയുള്ള ലക്ഷ്യസ്ഥാനത്ത് സ്വയം പറന്ന് ചെന്ന് സ്ഫോടനമുണ്ടാക്കും. സ്ഫോടനമുണ്ടാക്കുക മാത്രമല്ല, കട്ടിയുള്ള കോണ്‍ക്രീറ്റ് കെട്ടിടങ്ങളിലൂടെ തുളച്ചുകയറി സ്ഫോടനമുണ്ടാക്കി ശത്രുവിന് നാശം വിതയ്‌ക്കുകയും ചെയ്യും. ശക്തമായി ബലപ്പെടുത്തിയ രഹസ്യഅറകളായ ബങ്കറുകളെയും ബഹുനിലക്കെട്ടിടങ്ങളേയും തുളച്ച് കടന്ന് തകര്‍ക്കാന്‍ മിടുക്കനാണ് ഹാമര്‍ ബോംബ്.

ഇതില്‍ ഇന്ത്യയ്‌ക്ക് ഏറ്റവും ആഹ്ളാദകരമായ വാര്‍ത്ത ഈ ഹാമര്‍ ബോംബ് ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കും എന്നതാണ്. ഇതിനായി ഫ്രാന്‍സിന്റെ സഫ്രാന്‍ ഇലക്ട്രോണിക്സ് ആന്‍റ് ഡിഫന്‍സ് കമ്പനിയും ഇന്ത്യയുടെ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും കരാറില്‍ ഒപ്പിട്ടു. ഇതനുസരിച്ച് ഹാമര്‍ ഇന്ത്യയില്‍ നിര്‍മ്മിക്കും. ഹാമര്‍ എന്നതിന്റെ മുഴുവന്‍ പേര് ഹൈലി അജൈല്‍ മോഡുലാര്‍ മ്യൂണിഷന്‍ എക്സ്റ്റെന്‍ഡഡ് റേഞ്ച് എന്നാണ്. ഒരു സംയുക്തസംരംഭമെന്ന നിലയില്‍ ഇന്ത്യയിലാണ് ഹാമര്‍ നിര്‍മ്മിക്കുക.

125 കിലോഗ്രാം, 250 കിലോഗ്രാം, 500 കിലോഗ്രാം, 1000 കിലോഗ്രാം തുക്കങ്ങളിലുള്ള ബോംബുകള്‍ക്കൊപ്പം ജിപിഎസ്, ഇന്‍ഫ്രാറെഡ്, ലേസര്‍ മാര്‍ഗ്ഗങ്ങളിലൂടെ ലക്ഷ്യസ്ഥാനം കണ്ടെത്തി കുതിച്ചുചെന്ന് അടിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ശം നല്‍കുന്ന സംവിധാനവും ഇതോടൊപ്പം ഉണ്ട്. ഈ രണ്ട് സംവിധാനങ്ങളും കൂടിച്ചേരുന്നതാണ് ഒരു ഹാമര്‍. ഫ്രാന്‍സാകട്ടെ ഈ ഹാമറിനെ അനുദിനം മെച്ചപ്പെടുത്തിക്കൊണ്ടുമിരിക്കുകയാണ്.

ആത്മനിര്‍ഭര്‍ ഭാരത് എന്ന നിലയ്‌ക്ക് ഇതിന്റെ കൂടുതല്‍ ഭാഗങ്ങള്‍ ഇന്ത്യയില്‍ തന്നെ ഉല്‍പാദിപ്പിച്ച് ഉപയോഗിക്കുന്ന രീതിയിലാണ് കരാര്‍. ഇതിന്റെ സാങ്കേതികവിദ്യ സഫ്രാന്‍ ഇന്ത്യയ്‌ക്ക് കൈമാറും. നാവികസേനയുടെയും വ്യോമസേനയുടെയും റഫാല്‍ യുദ്ധവിമാനത്തില്‍ നിന്നും ഹാമര്‍ തൊടുക്കാന്‍ കഴിയും. ആകാശത്ത് നിന്നും ഭൂമിയിലേക്ക് തൊടുക്കാന്‍ കഴിയുന്ന ഫ്രാന്‍സ് വികസിപ്പിച്ച ആധുനിക ആയുധമാണ് ഹാമര്‍ ബോംബ്. 50-50 എന്ന തുല്യ പങ്കാളിത്തത്തോടെയായിരിക്കും നിര്‍മ്മാണം.

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ ഹാമര്‍ ഉപയോഗിച്ചിരുന്നു. ജെയ്ഷ് എ മുഹമ്മദ്, ലഷ്കറെ ത്വയിബ എന്നീ ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തത് റഫാലില്‍ നിന്നും മൂളിപ്പറന്ന ഈ ഹാമര്‍ ബോംബുകളാണ്. ഇതിനെ തകര്‍ക്കാന്‍ ചൈന നല‍്കിയ വ്യോമപ്രതിരോധസംവിധാനങ്ങള്‍ക്ക് കഴിയാതെ പോയി. ഇപ്പോള്‍ ഇത് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നു എന്നത് പാകിസ്ഥാനും ചൈനയ്‌ക്കും ഒരുപോലെ ഞെട്ടലുണ്ടാക്കും. ഇന്ത്യയില്‍ നിര്‍മ്മിച്ച് തുടങ്ങിയാല്‍ ഇന്ത്യയ്‌ക്ക് ഇത് കൂടുതലായി നിര്‍മ്മിക്കാന്‍ സാധിക്കും.

2016ല്‍ ഇന്ത്യ 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങിയപ്പോള്‍ ഉയര്‍ന്ന വില കാരണം ഹാമര്‍ ബോംബുകള്‍ വാങ്ങിയില്ല. പിന്നീടാണ് 300 കോടി തുക അനുവദിച്ച് റഫാലില്‍ ഉപയോഗിക്കാവുന്ന ഹാമര്‍ ബോംബുകള്‍ വാങ്ങിയത്. ഇത് ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയ്‌ക്ക് വലിയ നേട്ടം ഉണ്ടാക്കിക്കൊടുത്തിരുന്നു. കൃത്യതയോടെ ലക്ഷ്യസ്ഥാനങ്ങളില്‍ ചെന്ന് പതിക്കും എന്നതാണ് ഹാമര്‍ ബോംബുകളുടെ പ്രത്യേകത. പാക് ഭീകരവാദകേന്ദ്രങ്ങളില്‍ കൃത്യതയോടെ എല്ലാ ഹാമര്‍ ബോംബുകളും ചെന്ന് പതിക്കുകയും ചെയ്തു.

Tags: Hammer bombLashkar-e-TaibaBharat ElectronicsJaish e MohammadBELOperation SindoorSafran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തലയില്‍ കൈവെച്ചിരിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) നൈജീരിയയുടെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കിയിരിക്കുന്ന ചൈനയുടെ ജെഎഫ് 17 യുദ്ധവിമാനം (വലത്ത്)
India

ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലായി:നൈജീരിയയുടെ 332 കോടി വെള്ളത്തിലായി; പാകിസ്താനും നാണക്കേട്

വ്യോമസേന ഡയറക്ടർ ജനറൽ ഓഫ് എയർ ഓപ്പറേഷൻസ്, എയർ മാർഷൽ എ കെ ഭാരതി (ഇടത്ത്) ആയുധമെടുത്തപ്പോള്‍ ഭയന്ന് ശ്രീരാമന്‍റെ മുന്നില്‍ ലങ്കയിലേക്കുള്ള വഴികാട്ടാന്‍ വരുണഭഗവാന്‍ പ്രത്യക്ഷപ്പെടുന്നു (വലത്ത്)
India

രാമചരിതമാനസത്തില്‍ നിന്നും ഒരു ശ്ലോകം ഉദ്ധരിച്ച് എയര്‍ മാര്‍ഷല്‍ എ.കെ. ഭാരതി എന്താണ് പറയാന്‍ ശ്രമിച്ചത്?

India

പഞ്ചാബിലെ പത്താന്‍കോട്ടില്‍ ഇന്ത്യന്‍ കരസേനയുടെ ശക്തിപ്രകടനം

India

ഇന്ത്യയുടെ സുദർശനചക്രയുടെ പ്രഹരശേഷി കണ്ട് ഞെട്ടി ലോക രാജ്യങ്ങൾ; വീഡിയോ പുറത്ത് വിട്ട് വ്യോമസേന

India

വരാനിരിക്കുന്ന ഓപ്പറേഷന്‍ സിന്ദൂര്‍ രണ്ടില്‍ പാകിസ്ഥാന്റെ സ്ഥലങ്ങളെ കയ്യടക്കുമെന്ന് ലഫ്. ജനറല്‍ മനോജ് കുമാര്‍ കത്യാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.