ഇടുക്കി: മറയൂര്‍ തലയാര്‍ എസ്റ്റേറ്റിലെ പാമ്പന്‍മലൈ ഡിവിഷനില്‍ പശുവിനെ പുലി കൊന്നു.വിനായകന്‍ എന്നയാളുടെ മൂന്ന് വയസുള്ള പശുവിനെയാണ് പുലി കൊന്നത്.
ബുധനാഴ്ച ഉച്ചയ്‌ക്ക് രണ്ട് മണിയോടെ ആയിരുന്നു സംഭവം.മേയാന്‍ വിട്ടിരുന്ന പശുക്കള്‍ പെട്ടെന്ന് വിരണ്ടോടുന്നത് കണ്ട തോട്ടം തൊഴിലാളികള്‍ പ്രദേശത്ത് പരിശോധന നടത്തിയപ്പോഴാണ് പശുവിന്റെ ജഡം കണ്ടത്. പശുവിന്റെ പിന്‍ഭാഗം പുലി ഭക്ഷിച്ച നിലയിലായിരുന്നു ജഡം.
വനംവകുപ്പ് അധികൃതര്‍ എത്തി ആക്രമിച്ചത് പുലിയാണെന്ന് സ്ഥിരീകരിച്ചു. പ്രദേശത്ത് പുലി ശല്യം മൂലം നാട്ടുകാര്‍ ഭയപ്പാടിലാണ്. കുട്ടികളുടെയും കന്നുകാലികളുടെയും സുരക്ഷ ഓര്‍ത്ത് ആശങ്കയിലാണ് നാട്ടുകാര്‍.
വനംവകുപ്പ് അധികൃതര്‍ പുലിയെ പിടികൂടിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് തോട്ടം തൊഴിലാളി സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.
















