ആലപ്പുഴ: കൈക്കൂലി വാങ്ങുന്നതിനിടെ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥനായ തൃക്കുരട്ടി മഹാദേവ ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസര്‍ അറസ്റ്റിലായി. കുന്നത്തൂര്‍ ശ്രീ ദുര്‍ഗാ ദേവി ക്ഷേത്രത്തിലെ റിസീവര്‍ കൂടിയായ പാണ്ടനാട് സ്വദേശി ശ്രീനിവാസനെയാണ് 5000 രൂപ വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടിയത്. മാന്നാര്‍ സ്വദേശിയായ ഭക്തന് ശ്രീനിവാസന്‍ ഇടപെട്ട് ചില പൂജകള്‍ ചെയ്യിച്ചു കൊടുത്തിരുന്നു. ഇതിന് 5000 രൂപ പ്രതിഫലം വേണമെന്ന് ശ്രീനിവാസന്‍ ആവശ്യപ്പെട്ടതോടെയാണ് ഭക്തന്‍ ആലപ്പുഴ വിജിലന്‍സിനെ വിവരമറിയിച്ചത്.
വിജിലന്‍സ് സംഘം ശ്രീനിവാസനെ കെണിയൊരുക്കി പിടികൂടി കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.
















