കോട്ടയം: കുമരകത്തെ ഹോട്ടലില്‍ നിന്ന് ഒന്‍പത് ലക്ഷം രൂപയുമായി മുങ്ങിയ മാനേജരെ ഒറ്റപ്പാലത്ത് നിന്ന് പൊലീസ് പിടികൂടി. വര്‍ക്കല പനയറ സ്വദേശി വൈശാഖിനെയാണ് അറസ്റ്റു ചെയ്തത്. അച്ചിനകത്തെ ഹോട്ടല്‍ ഹെറിറ്റേജില്‍ നിന്നാണ് ഇയാള്‍ പണവുമായി കടന്നത്. വെള്ളിയാഴ്ച കോട്ടയത്തെ യൂണിയന്‍ ബാങ്കില്‍ പണമടക്കാന്‍ പോയ ഇയാള്‍ പിന്നെ മടങ്ങിവന്നില്ല. ഇതേത്തുടര്‍ന്ന് ഉടമ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. മൂന്നു മാസം മുന്‍പാണ് ഇയാള്‍ അച്ചനകത്തെ ഹോട്ടലില്‍ ജോലിക്കു കയറിയത്. മറ്റു പല ഹോട്ടലുകളില്‍നിന്നും ഇയാള്‍ സമാനമായ രീതിയില്‍ പണം തട്ടിയിട്ടുണ്ടെന്ന് സൂചനയുണ്ട്.
















