കോഴിക്കോട് : പൊലീസുകാര്‍ പ്രതികളായ മലാപറമ്പ് സെക്‌സ് റാക്കറ്റ് കേസില്‍ നടക്കാവ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ 12 പ്രതികളാണ് ഉള്ളത്.
പൊലീസ് ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്സ് ഡ്രൈവര്‍മാരായ പെരുമണ്ണ സ്വദേശി സീനിയര്‍ സിപിഒ ഷൈജിത്ത്, കുന്നമംഗലം പടനിലം സ്വദേശി സിപിഒ സനിത്ത് എന്നിവരാണ് കേസിലുള്‍പ്പെട്ട പൊലീസുകാര്‍. ഇവര്‍ ഇടപാടുകാരെ അപ്പാര്‍ട്ട്‌മെന്റിലേക്ക് അനാശാസ്യത്തിനായി എത്തിച്ചുവെന്നാണ് കുറ്റപത്രം. ജൂണ്‍ ആറിനാണ് മലാപ്പറമ്പിലെ സ്വകാര്യ ആശുപത്രിക്ക് സമീപം വാടകയ്‌ക്കെടുത്ത ഫ്‌ളാറ്റില്‍ റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയത്.
സെക്സ് റാക്കറ്റ് കേന്ദ്രത്തിന്റെ നടത്തിപ്പില്‍ പൊലീസുകാര്‍ക്ക് മുഖ്യപങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. നടത്തിപ്പുകാരന്റെ കൈയില്‍നിന്ന് ഇവരുടെ അക്കൗണ്ടിലേക്ക് വന്‍തോതില്‍ പണം എത്തിയിട്ടുണ്ട്.
്
















