പത്തനംതിട്ട: കരിമാന്‍തോട് തൂമ്പാക്കുളത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് ഏഴുവയസുകാരി മരിച്ചു.കരിമാന്‍തോട് ശ്രീനാരായണ സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ആദ്യലക്ഷ്മിയാണ് മരിച്ചത്.
കരിമാന്‍തോട് ശ്രീനാരായണ സ്‌കൂളിലെ അഞ്ച് കുട്ടികളാണ് ഓട്ടോയിലുണ്ടായിരുന്നത്. ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് അപകടം .
റോഡിന് കുറുകെ പാമ്പിനെ കണ്ട ഡ്രൈവര്‍ ഓട്ടോ വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം. കുട്ടികളെ ഉടന്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ആദിലക്ഷ്മിയുടെ മരണം സംഭവിച്ചിരുന്നു. ഓട്ടോ ഡ്രൈവര്‍ പത്തനംതിട്ട സ്വദേശി രാജേഷ് ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. മറ്റ് കുട്ടികള്‍ക്ക് സാരമായ പരിക്കേറ്റു. ഇവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി.
















