‘Caltrop, Yellow Vine, Goathead തുടങ്ങിയ ആംഗലേയ പേരുകളില്‍ അറിയപ്പെടുന്ന ഞെരിഞ്ഞില്‍ (Tribulsu) പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ്. നല്ല ഒന്നാന്തരം ടോണിക് കൂടിയാണിത്. പങ്ചര്‍ വൈന്‍ എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്. ഹൃദയാരോഗ്യത്തിന് മികച്ച ഒന്നാണു ഞെരിഞ്ഞില്‍. ഇത് കൊളസ്ട്രോള്‍ തോതു കുറയ്‌ക്കുന്നു. ഇതു വഴി ഹൃദയത്തിന് ഉണ്ടാകാനിടയുള്ള രോഗങ്ങള്‍ കുറയ്‌ക്കുന്നു. ആന്റി ബയോട്ടിക്, ആന്റി ട്യൂമര്‍ ഇഫക്ടുകള്‍ ഉള്ളതു കൊണ്ടു തന്നെ ഇത് സ്ട്രോക്ക് സാധ്യത, രക്തത്തിലെ ഗ്ലൂക്കോസ് തോത്, ബിപി എന്നിവയെല്ലാം നിയന്ത്രിച്ചു നിര്‍ത്തുന്നു.
ഞെരിഞ്ഞില്‍ പൊടിച്ചു പാലില്‍ കലക്കി ഉപയോഗിയ്‌ക്കാം. ഇത് ഹോര്‍മോണ്‍ തോത് ഉയര്‍ത്തുന്നതു കൊണ്ടു തന്നെ ചര്‍മത്തില്‍ ചുളിവുകളും പാടുകളും വരുന്നതു തടയും. പേശികളുടെ ആരോഗ്യത്തിനും ഞെരിഞ്ഞില്‍ ഉത്തമമാണ്. ആയുര്‍വേദ വിധി പ്രകാരം ഞെരിഞ്ഞില്‍ ചെടി മുഴുവനായും (സമൂലം) ഉപയോഗിക്കാം .
മൂത്രത്തില്‍കല്ലിന് ഞെരിഞ്ഞില്‍ കഷായം വച്ച് അതില്‍ നെയ്യും ചേര്‍ത്ത് യഥാവിധി കാച്ചി സേവിക്കുന്നത് വളരെ ഫലപ്രദമാണ്. മൂത്രക്കല്ല് കൊണ്ടുണ്ടാക്കുന്ന മൂത്രതടസ്സം നിമിത്തം മൂത്രനാളിയില്‍ വേദനയുണ്ടായാല്‍ ഒന്നര ഗ്ലാസ്സ് വെള്ളത്തില്‍ 50 ഗ്രാം ഞെരിഞ്ഞില്‍ ചതച്ചിട്ട് കഷായം വച്ച് അറുപത് മി.ലി വറ്റിച്ച് മുപ്പത് മി.ലി വീതം രാവിലെയും വൈകിട്ടും പതിവായി കഴിച്ചാല്‍ കല്ല് പൂര്‍ണ്ണമായും അലിഞ്ഞ് പോകും.
പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ തോത് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇത്. ഇതു കൊണ്ടു തന്നെ മികച്ചൊരു പ്രകൃതി ദത്ത ഔഷധമെന്ന നിലയില്‍ പണ്ടു കാലം മുതല്‍ തന്നെ പൗരുഷ പ്രശ്നങ്ങള്‍ക്കുമുള്ള മരുന്നായി ഇത് ഉപയോഗിയ്‌ക്കുന്നുണ്ട്. പുരുഷന്മാരില്‍ മാത്രമല്ല, സ്ത്രീകളിലും മൂത്രസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിയ്‌ക്കാന്‍ പണ്ടു മുതലേ ഞെരിഞ്ഞില്‍ ഉപയോഗിച്ചുവരുന്നുണ്ട്. പുരുഷന്മാരിലെ വന്ധ്യതാ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഞെരിഞ്ഞില്‍. ബീജങ്ങളുടെ എണ്ണവും ഗുണവുമെല്ലാം വര്‍ദ്ധിപ്പിയ്‌ക്കും. ഇതിലെ സ്റ്റിറോയ്ഡല്‍ സാപോനിയന്‍സ്, ഫ്ളേവനോയ്ഡ്, ഫ്രക്ടോസ്റ്റനോള്‍ എന്നിവയെല്ലാം തന്നെ പുരുഷന്മാരിലെ ബീജ ഗുണവും സ്ത്രീകളിലെ ഓലുവേഷന്‍ പ്രശ്നങ്ങളും പരിഹരിയ്‌ക്കാന്‍ വളരെ ഫലപ്രദമാണ്.
ഇതില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍, പ്രോട്ടീന്‍, വൈറ്റമിന്‍ സി, കാല്‍സ്യം, ഫ്ളേവനോയ്ഡുകള്‍ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഞെരിഞ്ഞില്‍ കായ മനുഷ്യ ശരീരത്തിലെ ലൈംഗിക ഹോര്‍മോണുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുമെന്ന് തെളിയിച്ചിട്ടുണ്ട്. രക്തത്തിലെ ഗ്ലൂക്കോസ് തോതിനുള്ള, അതായത് പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധിയാണ് ഈ പ്രത്യേക സസ്യം. ഇത് ടൈപ്പ്-2 പ്രമേഹബാധിതരില്‍ വളരെ അനുകൂല ഫലങ്ങളുപരിഹാരമുണ്ടാക്കുന്ന ഒന്നാണ്. ഇതിലെ സാപോനിയനുകളാണ് ഈ ഗുണം നല്‍കുന്നത്.
മൂത്ര സംബന്ധമായ പല പ്രശ്നങ്ങള്‍ക്കുമുളള നല്ലൊരു പ്രതിവിധിയാണ് ഞെരിഞ്ഞില്‍. ഇത് മൂത്ര സഞ്ചാരം സുഗമമാക്കുന്നു. അതായത് നല്ലൊരു ഡൈയൂററ്റിക്കാണ് ഇതെന്നര്‍ത്ഥം. യൂറിനറി ട്രാക്റ്റ് മെംമ്പ്രേയ്നെ സംരക്ഷിച്ച് ബ്ലീഡിംഗ് തടയാനും ഇതു സഹായിക്കുന്നു. ശരീരത്തിലെ ടോക്സിനുകള്‍ നീക്കാനും ഇത് ഏറെ നല്ലതാണ്.
ഞെരിഞ്ഞിലിലെ സ്റ്റിറോയ്ഡിയല്‍ സാപോനിനുകള്‍ ഉദ്ധാരണ പ്രശ്നത്തിനു കാരണമാകുന്ന ആന്‍ഡ്രോജെന്‍ കുറവു പരിഹരിയ്‌ക്കുന്നു. ഇതിനു പുറമേ രതിതാല്‍പര്യത്തിനും ഉന്മേഷത്തിനുമെല്ലാം സഹായിക്കുന്നു ഞെരിഞ്ഞില്‍.













