തിരുവനന്തപുരം: സമൂഹ മാധ്യമത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയെന്ന പരാതിയില്‍ കന്യാസ്ത്രീക്കെതിരെ കേസെടുത്തു.അഭിഭാഷകയും കന്യാസ്ത്രീയുമായ ടീന ജോസിനെതിരെയാണ് സൈബര്‍ പൊലീസ് കേസെടുത്തത്.
ഫേസ്ബുക്കില്‍ മുഖ്യമന്ത്രിയുടെ ഫോട്ടോയ്‌ക്ക് താഴെ കമന്റിട്ടതാണ് വധഭീഷണി മുഴക്കിയെന്ന പരാതിക്ക് അടിസ്ഥാനം.ഡിജിപിക്ക് ലഭിച്ച പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
മുഖ്യമന്ത്രിയെ ബോംബിട്ട് കൊന്നുകളയണമെന്നായിരുന്നു ടീന ജോസിന്റെ കമന്റ്. വിവാദം ഉയര്‍ന്നതോടെ സഭാ നേതൃത്വം ടീന ജോസിനെ തള്ളി പറഞ്ഞിരുന്നു. സഭാനേതൃത്വത്തിനെതിരെ പ്രവര്‍ത്തിക്കുന്നയാളാണെന്നും നേരത്തെ തന്നെ ഇവരെ പുറത്താക്കിയിട്ടുണ്ടെന്നും സഭാനേതൃത്വം അറിയിച്ചു.
















