പെരുമ്പാവൂർ : എട്ട് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ സമീൻ ഷെയയ്‌ക്ക് (28), മമൻ ഷെയ്‌ക്ക് (24) എന്നിവരെയാണ് പെരുമ്പാവൂർ എ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്‌ക്ക് രഹസ്യ വിവരത്തെത്തുടർന്ന് ഒക്കൽ നമ്പിള്ളി ജംഗ്ഷനിലുള്ള മൂന്നു നില ബിൽഡിങ്ങിലെ റൂമിൽ നിന്നാണ് കഞ്ചാവുമായി ഇവരെ പിടികൂടിയത്. ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗ്ഗം ആലുവയിൽ ചൊവ്വാഴ്ച ഉച്ചയ്‌ക്കാണ് എത്തിയത്.
അതിനുശേഷം ഒക്കലിലുള്ള റൂമിലെത്തി കഞ്ചാവ് കൈമാറാൻ നിൽക്കുന്നതിനിടയിലാണ് പോലീസിന്റെ പിടിയിലാവുന്നത്. ഒഡീഷ്യയിൽ നിന്ന് 3000 രൂപയ്‌ക്ക് വാങ്ങുന്ന കഞ്ചാവ് ഇവിടെ മുപ്പതിനായിരം രൂപയ്‌ക്ക് വില്പന നടത്തി മടങ്ങി പോവുകയായിരുന്നു ഇവരുടെ രീതി.
പെരുമ്പാവൂർ എ എസ് പി ഹാർദിക് മീണ, ഇൻസ്പെക്ടർ ജിൻസൺ ഡൊമിനിക്, എസ്.ഐമാരായ പി.എം റാസിഖ്, ജോസി എം ജോൺസൺ, വിനിൽ ബാബു, വിഷ്ണു, എ.എസ്.ഐ പി.എ അബ്ദുൽ മനാഫ്, സീനിയർ സി പി ഒ മാരായ ടി.എ അഫ്സൽ, രജിത്ത് രാജൻ, ബെന്നി ഐസക്, എം.കെ നിഷാദ്, സിബിൻ സണ്ണി, കെ. ആർ ധനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
















