കോട്ടയം: കുമരകം പഞ്ചായത്ത് 10-ാം വാര്‍ഡില്‍ കര്‍ണാടക സ്വദേശിനി ജനവിധി തേടുന്നു. കുമരകം പടിഞ്ഞാറെ അണ്ടൂര്‍ മിഥുന്‍ കൃഷ്ണന്റെ ഭാര്യ ശ്വേത മിഥുനാണ് ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നത്. സെന്‍ട്രല്‍ ബംഗളൂരു സ്വദേശികളായ കൃഷ്ണമൂര്‍ത്തിയുടെയും ഇന്ദിരാമ്മയുടെയും മകളാണ്.
ബില്‍ഡിംഗ് കോണ്‍ട്രാക്ടറാണ് ഭര്‍ത്താവ് മിഥുന്‍ കൃഷ്ണന്‍. 2007ല്‍ വിവാഹിതയായ ശേഷം ശ്വേത മിഥുനൊപ്പം കുമരകത്താണ് സ്ഥിര താമസം. അങ്ങിനെ ഇവിടത്തെ വോട്ടറായി മാറി. നേരത്തെ കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തില്‍ ഉദ്യോഗസ്ഥയായിരുന്നു. ഇപ്പോള്‍ വീട്ടമ്മയായി കഴിയുന്നു. നാടിന്‌റെ വികസനത്തിനുവേണ്ടി തന്നാലാവുന്നതെല്ലാം ചെയ്യണമെന്നാണ് ആഗ്രഹമെന്ന് ശ്വേത പറഞ്ഞു. കുമരകത്തെ വനിതാ സമാജം ഖജാന്‍ജിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
















