കോട്ടയം: പുതുപ്പള്ളിയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ചു പരുക്കേറ്റ് ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു. ഗ്രാമറ്റം മംഗലത്ത് ഏലിയാമ്മ അന്ത്രയോസ് (ലീലാമ്മ-73) ആണ് മരിച്ചത്. ഞായറാഴ്ച പുതുപ്പള്ളി ഐഎച്ച്ആര്‍ഡി സ്‌കൂളിനു സമീപമുണ്ടായ അപകടത്തിലാണ് ഏലിയാമ്മയ്‌ക്ക് പരിക്കേറ്റത്. മണര്‍കാട് ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ കാര്‍ ഓട്ടോയില്‍ ഇടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഗുരുതര പരുക്കേറ്റ ഏലിയാമ്മയുടെ വിജിയും സഹോദരി മേരിക്കുട്ടിയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആറുപേരാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്.
സൗത്ത് പാമ്പാടി കിഴക്കയില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: പരേതനായ കെ.പി.അന്ത്രയോസ്. ലിജി റോഷ് (ദുബായ്) ആണു മറ്റൊരു മകള്‍.
















