ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി ഉയര്‍ന്ന സാഹചര്യത്തില്‍ തമിഴ്നാട് ആദ്യ മുന്നറിയിപ്പ് നല്‍കി. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്യുകയും അണക്കെട്ടിലേക്കുള്ള നീരൊഴുക്കും ശക്തമായതിന് പിന്നാലെയാണ് ജലനിരപ്പ് ഉയര്‍ന്നത്.
142 അടിയാണ് റൂള്‍ കര്‍വ് പരിധി. ഈ മാസം 30നാണ് റൂള്‍ കര്‍വ് പരിധി അവസാനിക്കുന്നത്.
തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടുണ്ട്. വരും മണിക്കൂറുകളില്‍ 142 അടിയിലേക്ക് ജലനിരപ്പ് ഉയരാനുള്ള സാധ്യതയുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
















