ന്യൂദല്‍ഹി: നേപ്പാളിലും ശ്രീലങ്കയിലും ബംഗ്ലാദേശിലും നടന്നതുപോലെ മോദി സര്‍ക്കാരിനെ അട്ടിറമിക്കാന്‍ ജെന്‍സീ കലാപത്തിലൂടെ നടക്കുമോ എന്ന ടെസ്റ്റ് ഡോസ് പല രീതികളില്‍ പരീക്ഷിച്ച് നോക്കുകയാണ് അമേരിക്കയിലെ ജോര്‍ജ്ജ് സോറും ഡീപ് സ്റ്റേറ്റും ഇന്ത്യയില്‍ അവരുടെ ഏജന്‍റായ രാഹുല്‍ ഗാന്ധിയും എന്‍ജിഒമാരും മതപരിവര്‍ത്തനലോബികളും. ഏറ്റവുമൊടുവില്‍ ലഡാക്കില്‍ കാലാവസ്ഥ ആക്ടിവിസ്റ്റായ സോനം വാങ്ചുകിന്റെ നേതൃത്വത്തില്‍ ഒരു ചെറിയ കലാപം നടന്നു. അന്ന് ഈ കലാപവുമായി ഞങ്ങള്‍ക്ക് ബന്ധമില്ലെന്ന് വരുത്താനോ മറ്റോ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും സോണിയയും എല്ലാം ദല്‍ഹിയില്‍ നിന്നും ഏറെ ദൂരത്തില്‍ കേരളത്തിലായിരുന്നു. ആ കലാപത്തെ സേന ശക്തമായി അടിച്ചമര്‍ത്തി. ഇത്തരം കലാപങ്ങള്‍ നടത്താന്‍ ഡീപ് സ്റ്റേറ്റിനും ജോര്‍ജ്ജ് സോറോസ് എന്ന അമേരിക്കന്‍ ശതകോടീശ്വരനും ഇന്ത്യയില്‍ ധാരാളം ഏജന്‍റുമാരുണ്ട്. എന്‍ജിഒകള്‍, കോണ്‍ഗ്രസ് പോലുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍, മതപരിവര്‍ത്തന ലോബികള്‍ അങ്ങിനെ പലരും.
ദല്‍ഹി പൊലീസിനെക്കുറിച്ച് നുണ പറയുന്ന വിദ്യാര്‍ത്ഥികള്‍:
What kind of protest is this? pic.twitter.com/uyfbMtA4Z7 https://t.co/tVCo0KQo6Q
— News Algebra (@NewsAlgebraIND) November 25, 2025
കഴിഞ്ഞ ദിവസം ദല്‍ഹിയിലെ കോളെജുകളില്‍ പഠിക്കുന്ന ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ തലസ്ഥാനനഗരിയില്‍ അന്തരീക്ഷമലിനീകരണത്തിനെതിരെ പ്രതിഷേധവുമായി എത്തി. മുഖംമൂടി ധരിച്ചെത്തിയ ഈ വിദ്യാര്‍ത്ഥികള്‍ ദല്‍ഹിയില്‍ ഇന്ത്യാഗേറ്റിനടുത്തെത്തിയപ്പോള്‍ മുഖം മൂടികള്‍ മാറ്റി. അവരുടെ മുദ്രാവാക്യവും മാറി. പിന്നീട് നക്സലൈറ്റ് ഹിദ്മയ്‌ക്ക് സിന്ദാബാദ് വിളിക്കുകയായിരുന്നു ഇവര്‍. കഴിഞ്ഞ ദിവസം പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റാണ് ഹിദ്മ. 2020ല്‍ 78 സിആര്‍പിഎഫ് ജവാന്മാരെ ബോംബെറിഞ്ഞ് കൊന്ന ഭീകരനായ മാവോയിസ്റ്റ് നേതാവാണ് ഇയാള്‍.
കേന്ദ്രസര്‍ക്കാര്‍ തലയ്‌ക്ക് വിലയിട്ട ഇയാളെ വാഴ്‌ത്തിക്കൊണ്ട് മുദ്രാവാക്യം വിളിക്കുന്നത് രാജ്യദ്രോഹമായതിനാല്‍ പൊലീസ് ശക്തമായി ഇടപെട്ടു. മാത്രമല്ല, 2026 മാര്‍ച്ചിന് മുന്‍പ് ഇന്ത്യയെ മാവോയിസ്റ്റ് മുക്ത രാജ്യമാക്കി മാറ്റാനുള്ള കഠിനപ്രയത്നത്തിലാണ് മോദി സര്‍ക്കാര്‍. കലാപകാരികളായ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കി. പിന്നീട് ഇവരെ ദല്‍ഹി പട്യാല കോടതിയില്‍ ഹാജരാക്കി. കോടതി ഇവരെ മൂന്ന് ദിവസത്തേക്ക് റിമാന്‍റില്‍ വെയ്‌ക്കാന്‍ ഉത്തരവിട്ടു. കൊലകൊമ്പന്മാരായ അഭിഭാഷകര്‍ ഇടപെട്ടെങ്കിലും കോടതി മുഖവിലയ്‌ക്കെടുത്തത് ദല്‍ഹി പൊലീസിന്റെ വാക്കുകളാണ്. രാജ്യദ്രോഹപരമായ വിദ്യാര്‍ത്ഥി കലാപങ്ങളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. ഇതിന് പിന്നിലുള്ള ശക്തികളെ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. എങ്കിലേ ഭാവിയില്‍ ഇത്തരം കലാപങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ സാധിക്കൂ.
ദല്‍ഹിയില്‍ ഇന്ത്യാഗേറ്റിന് മുന്‍പാകെ കഴിഞ്ഞ ദിവസം അരങ്ങേറിയ ഹിദ്മ അനുകൂല മുദ്രാവാക്യം മുഴക്കിയുള്ള വിദ്യാര്‍ത്ഥികലാപം ഒരു ജെന്‍സീ കലാപ റിഹേഴ്സലായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. നിരവധി അഭിഭാഷകര്‍ ഇവരെ ജാമ്യത്തിലെടുക്കാന്‍ രംഗത്തെത്തിയിരുന്നു. പക്ഷെ വിദ്യാര്‍ത്ഥികള്‍ ചെയ്തത് രാജ്യദ്രോഹമായതിനാല്‍ കോടതി മൂന്ന് ദിവസം റിമാന്‍റില്‍ വെയ്‌ക്കാന്‍ ഉത്തരവായിരിക്കുകയാണ്. ആരാണ് ഇവര്‍ക്ക് പിന്നില്‍ എന്ന കാര്യം പൊലീസ് അന്വേഷിച്ചുവരികയാണ്. നക്സലൈറ്റുകള്‍ക്കും മാവോവാദികള്‍ക്കും അനുകൂലമായി പ്രവര്‍ത്തിക്കുന്ന ആരോ ഉണ്ടെന്ന് വ്യക്തമാണ്. അത് മതപരിവര്‍ത്തനലോബികളാണോ, എന്‍ജിഒകളാണോ, ഇടത് സംഘടനകളായോ അതോ കോണ്‍ഗ്രസ് തന്നെയോ എന്നാണ് അന്വേഷിക്കുന്നത്. ഇവരെ അറസ്റ്റ് ചെയ്ത പൊലീസും മൂന്ന് ദിവസം റിമാന്‍റ് ചെയ്ത കോടതിയും ചെയ്തത് വലിയ തെറ്റാണെന്നാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ എന്‍ജിഒകളുടെയും ഇടത് വിദ്യാര്‍ത്ഥികളുടെയും മറ്റും പ്രചാരണം.
മാത്രമല്ല, ഇപ്പോഴിതാ ദല്‍ഹി പൊലീസിനെതിരെ ഇല്ലാത്ത നുണകളും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുകയാണ്. സമരത്തിനെത്തിയ പെണ്‍കുട്ടികളെ പൊലീസ് മാന്യമല്ലാത്തരീതിയില്‍ ശരീരത്തില്‍ സ്പര്‍ശിച്ചു എന്ന നിലയിലാണ് ആരോപണങ്ങള്‍. അതും പെണ്‍കുട്ടികളെക്കൊണ്ടാണ് പറയിക്കുന്നത്. അത് വഴി മറ്റ് വിദ്യാര്‍ത്ഥികളെ തെരുവിലിറക്കാന്‍ കഴിയുമോ എന്നാണ് നോക്കുന്നത്. ഇത്തരം വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയാണ്. കൂടുതല്‍ വിദ്യാര്‍ത്ഥികളായ കലാപകാരികളെ രംഗത്തിറക്കാന്‍ പറ്റുമോ എന്ന് നോക്കുകയാണ്. ആസൂത്രിതമായ ഒരു ജെന്‍സീ കലാപം ഇതിന്റെ പേരില്‍ തട്ടിക്കൂട്ടാന്‍ കഴിയുമോ എന്നാണ് നോക്കുന്നത്. എന്തായാലും ഈ ജെന്‍സീ കലാപവും മുളയിലേ പൊലീസ് നുള്ളി. ”ദല്‍ഹിയിലെ ഒരു തെരുവല്ല ഇന്ത്യാമഹാരാജ്യം. അത് അല്‍പം വരുതാണ്. ബംഗ്ലാദേശ് പോലെയോ, നേപ്പാള്‍ പോലെയോ എളുപ്പം അത് ഇളകുന്ന ഒന്നല്ല അത് ” എന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പല വിധത്തില്‍ കമന്‍റുകള്‍ വരുന്നുണ്ട്. പൗരത്വ ഭേദഗതി ബില്ലിനെതിരെ സമരം ചെയ്ത് ഇന്ത്യയൊട്ടാകെ കലാപമുണ്ടാക്കാന്‍ ശ്രമിച്ച ദല്‍ഹി കോളെജിലെ വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദും ഷെര്‍ജീല്‍ ഇമാമും ഗുല്‍ഫിഷ ഫാത്തിമയും അഞ്ച് വര്‍ഷമായി ജയിലിലാണ്. അന്ന് എന്തൊക്കെയാണ് ഇവര്‍ പ്രസംഗിച്ചത്. സിലിഗുരിയില്‍ കല്ലും വണ്ടികളും വടികളും ഇട്ട് തടസ്സമുണ്ടാക്കി അസം, അരുണാചല്‍പ്രദേശ്, സിക്കിം ഉള്‍പ്പെടെയുള്ള ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നു വേര്‍പ്പെടുത്താനും അവിടേക്ക് പാലും വെള്ളവും പച്ചക്കറികളും അരിയും കിട്ടാതെ അവരും കലാപത്തിലേക്ക് വരട്ടെ എന്നതും സിലിഗുരി മുസ്ലിങ്ങളുടേതാണ് എന്നുള്‍പ്പെടെ നിരവധിയായ വിഘടനവാദപ്രസംഗങ്ങള്‍ ഇവര്‍ നടത്തിയതിന് ദല്‍ഹി പൊലീസ് കഴിഞ്ഞ ദിവസം വീഡിയോ സഹിതമാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇവര്‍ ഉണ്ടാക്കിയ ഹിന്ദു ഫോബിയ കലാപത്തില്‍ അന്ന് 53 പേരാണ് കൊല്ലപ്പെട്ടത്. ദിവസങ്ങളോളം നീണ്ടു നിന്ന ആ കലാപവും അല്‍പായുസ്സായിരുന്നു. അതെ ഒരു ജെന്‍സീ കലാപം കൊണ്ട് ഇളക്കിമറിക്കാന്‍ കഴിയുന്നതിനേക്കാള്‍ വലുതാണ് ഇന്ത്യ.
















