കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പല ഇടപെടലുകളുമുണ്ടായെന്നും പക്ഷേ, അതിന് പി.ടി. തോമസ് പറഞ്ഞ ഉത്തരം, ഞാന്‍ ഒന്നും കൂട്ടി പറയില്ല, ഒന്നും കുറച്ച് പറയാനും തയ്യാറല്ല എന്നായിരുന്നുവെന്ന് ഭാര്യ ഉമ തോമസ് എംഎല്‍എ. ‘പി.ടി. നിലപാടില്‍ ഉറച്ചുനിന്നു. ഇടപെടല്‍ നടത്തിയ പലരുമുണ്ട്. പി.ടി. ഒരിക്കലും ഒരാളുടെയും പേര് എടുത്തുപറഞ്ഞിട്ടില്ല. തെറ്റ്ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളത്’ ഉമാ തോമസ് വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിലെ പ്രധാനസാക്ഷിയായിരുന്നു അന്തരിച്ച മുന്‍ എംഎല്‍എ പി.ടി. തോമസ്. നടി ആക്രമിക്കപ്പെട്ട കാര്യം അതിരാവിലെ ആലപ്പുഴയ്‌ക്ക് ചെന്ന് രമേശ് ചെന്നിത്തലയെ അറിയിച്ചത് പി.ടി. തോമസാണ് അറിയിച്ചത്. അങ്ങനെയാണ് കേരളം മുഴുവന്‍ ഈ വിവരമറിഞ്ഞതെന്നും ഉമ ഓര്‍ത്തെടുക്കുന്നു. ‘ഡിസംബര്‍ എട്ടിന് കേസില്‍ വിധി വരുകയാണെന്ന് കേട്ടപ്പോള്‍ വലിയ സന്തോഷം. കുറ്റക്കാര്‍ക്ക് തക്കതായ ശിക്ഷ കിട്ടുമെന്നാണ് വിശ്വസിക്കുന്നത്. ഉമ പറഞ്ഞു.
















