കൊച്ചി: എറണാകുളം മരടില്‍ അപകടാവസ്ഥയിലായിരുന്ന കെട്ടിടം പൊളിച്ചുമാറ്റവെ ഭിത്തി ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു. നെട്ടൂര്‍ പുളിയംപിള്ളി നിയാസ് (37) ആണ് മരിച്ചത്
ചൊവ്വാഴ്ച ഉച്ചയ്‌ക്ക് ഒരുമണിയോടെയാണ് സംഭവം.മരട് ആറ്റുംപുറം റോഡില്‍ വേലുവിന്റെ ഉടമസ്ഥതയിലുള്ള ആള്‍ താമസമില്ലാത്ത വീട് പൊളിച്ചുമാറ്റവെയാണ് അപകടം.
മൂന്ന് തൊഴിലാളികളാണ് കെട്ടിടം പൊളിച്ചു കൊണ്ടിരുന്നത്.ഭിത്തി ഇടിഞ്ഞുവീണപ്പോള്‍ മറ്റ് രണ്ട് തൊഴിലാളികള്‍ ഓടിമാറി. എന്നാല്‍, നിയാസിന് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
















