കൊച്ചി: സ്പായില്‍ പോയ വിവരം ഭാര്യയെ അറിയിക്കുമെന്ന് സിപിഒയെ ഭീഷണിപ്പെടുത്തി എസ്ഐ പണം തട്ടിയ കേസില്‍ സ്പാ നടത്തിപ്പുകാരി അറസ്റ്റില്‍. കേസെടുത്തതിനെ തുടര്‍ന്ന് സ്പാ നടത്തിപ്പുകാരി രമ്യയും എസ്ഐ ബൈജുവും ഒളിവില്‍ പോയിരുന്നു. കേസില്‍ മൂന്നാം പ്രതിയാണ് രമ്യ.
സിപിഒയില്‍ നിന്നും പണം തട്ടിയ കേസില്‍ രമ്യയ്‌ക്ക് നിര്‍ണായക പങ്കുണ്ടെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.മരടില്‍ നിന്ന് തിങ്കളാഴ്ച വൈകിട്ടാണ് പിടികൂടിയത്.
ഭാര്യയെ താന്‍ സ്പായില്‍ പോയ വിവരം അറിയിക്കുമെന്നുളള ഭീഷണിയില്‍ അങ്കലാപ്പിലായ സി പി ഒ നാല് ലക്ഷം രൂപ നല്‍കി. ഇതില്‍ രണ്ട് ലക്ഷം എസ് ഐ ബൈജുവിന് ലഭിച്ചെന്നാണ് കണ്ടെത്തല്‍. ഒളിവിലുള്ള എസ് ഐ ബൈജുവിനെ അറസ്റ്റ് ചെയ്യാന്‍ നീക്കമുണ്ട്. കേസിലെ രണ്ടാം പ്രതിയായ ഷിഹാമിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ നിരവധി തട്ടിപ്പ് കേസുകളില്‍ പ്രതിയാണ്.
















