തിരുവനന്തപുരം: തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണത്തോടനുബന്ധിച്ച് മടക്കികിട്ടിയ 27.42 ശതമാനം ഫോമുകള്‍ ഡിജിറ്റൈസ് ചെയ്തതെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു.തിങ്കളാഴ്ച വൈകുന്നേരം വരെ ഡിജിറ്റൈസ് ചെയ്ത ഫോമുകളുടെ എണ്ണം 76,37,216 ആയി.
2,13,370 വോട്ടര്‍മാരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.ഇതുകൃത്യമായ കണക്കല്ല.
എല്ലാ ബിഎല്‍ഒമാരും മുഴുവന്‍ ഡാറ്റയും ഡിജിറ്റൈസ് ചെയ്തിട്ടില്ല. യഥാര്‍ഥ കണക്ക് ഇതിലും കൂടുതലാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ പറഞ്ഞു.
















