അയോദ്ധ്യ: നാളെ ധർമ്മ ധ്വജാരോഹണം നടക്കുന്ന അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പരിസരമാകെ ദീപാലംകൃതമായി. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കാലത്ത് 11.50 മണിക്കുശേഷം ആരംഭിക്കുന്ന ചടങ്ങിൽ ധ്വജാരോഹണം നിർവഹിക്കും. ആർഎസ്എസ് സർസംഘചാലക് ഡോ മോഹൻ ഭാഗവത്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും. 
നാളെ രാവിലെ അയോധ്യയിലെ 12 ക്ഷേത്രങ്ങളിൽ നിന്നുള്ള ശോഭായാത്ര രാമജന്മഭൂമി ക്ഷേത്രത്തിൽ എത്തും. 11 മണിയോടെ പ്രധാനമന്ത്രിയും അയോധ്യയിലെത്തിച്ചേരും. 11.58നും 1മണിക്കും ഇടയിലാണ് ധ്വജാരോഹണച്ചടങ്ങുകൾ നടക്കുക. അതിഥികളെ വരവേൽക്കാനുളള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ചടങ്ങുകളോടനുബന്ധിച്ച് ശക്തമായ സുരക്ഷയാണ് ക്ഷേത്രപരിസരത്ത് ഒരുക്കിയിരിക്കുന്നത്.

















