ജുബൈല്‍: സൗദി അറേബ്യയിലെ ജുബൈലില്‍ മലയാളിയെ ആറുനില കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കടയ്‌ക്കല്‍ നീലാംബരിയില്‍ പ്രശാന്ത് ബാബുവാണ് (42) മരിച്ചത്. 15 വര്‍ഷമായി ജുബൈല്‍ റെഡിമിക്‌സ് കമ്പനിയില്‍ സൂപ്പര്‍വൈസറായിരുന്നു പ്രശാന്ത്. നാല് വര്‍ഷമായി നാട്ടില്‍ വന്നിട്ട്.
ഭാര്യ: ബിന്ദു. മക്കള്‍: വൈഗ, വേദ. പരേതനായ ബാബു, രമണി എന്നിവരാണ് മാതാപിതാക്കള്‍. അല്‍ഹസയില്‍ ജോലി ചെയ്യുന്ന സഹോദരന്‍ നിഷാന്ത് സ്ഥലത്തെത്തി മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
















