തിരുവനന്തപുരം: 2025 നവംബര്‍ 23 ന് നടത്തിയ 2025 – 26 അധ്യയന വര്‍ഷത്തെ ബി.ഫാം (ലാറ്ററല്‍ എന്‍ട്രി) പ്രവേശനത്തിനുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തര സൂചിക www.cee.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. ഉത്തരസൂചിക സംബന്ധിച്ച് പരാതികളുണ്ടെങ്കില്‍ കാന്‍ഡിഡേറ്റ് പോര്‍ട്ടല്‍ വഴി നവംബര്‍ 29 രാവിലെ 11ന് മുന്‍പ് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക്: www.cee.kerala.gov.in, ഫോണ്‍: 0471-2332120, 0471-2338487, 0471-2525300.
















