കോഴിക്കോട് : ഹരിത ചട്ടം കര്‍ശനമായി നടപ്പാക്കുന്നതിനോടനുബന്ധിച്ച് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 450 കിലോ നിരോധിത ഫ്‌ലക്‌സ് പിടിച്ചെടുത്തു.
പ്രിന്റിംഗ് സാധനങ്ങളുടെ ഹോള്‍സെയില്‍ ഗോഡൗണുകളില്‍ നടത്തിയ പരിശോധനയിലാണ് ഫ്‌ലക്‌സ് പിടികൂടിയത്.പരിശോധനയില്‍ ശുചിത്വ മിഷന്‍ ഉദ്യോഗസ്ഥരും പങ്കെടുത്തു.ഫ്‌ലക്‌സ് സൂക്ഷിച്ച സ്ഥാപന ഉടമകളില്‍ നിന്ന് പിഴ ഈടാക്കും.പരിശോധന വരും ദിവസങ്ങളിലും തുടരും.
ഫ്‌ലക്‌സ് സൂക്ഷിച്ച സ്ഥാപന ഉടമക്ക് നോട്ടീസ് നല്‍കി. പിഴ ചുമത്തുന്നതിനായി പിടിച്ചെടുത്ത വസ്തുക്കള്‍ കോര്‍പ്പറേഷന് കൈമാറി.
















