ന്യൂദല്‍ഹി: ‘ഇന്ന്, സിന്ധ് ഭൂമി ഇന്ത്യയുടെ ഭാഗമല്ലായിരിക്കാം, പക്ഷേ നാഗരികതയില്‍, സിന്ധ് എല്ലായ്‌പ്പോഴും ഇന്ത്യയുടെ ഭാഗമായിരിക്കും. ഭൂമിയെ സംബന്ധിച്ചിടത്തോളം, അതിര്‍ത്തികള്‍ മാറിയേക്കാം. നാളെ സിന്ധ് ഇന്ത്യയിലേക്ക് മടങ്ങില്ലെന്ന് ആര്‍ക്കു പറയാനാവും!’ ഒരു പരിപാടിയില്‍ പങ്കെടുക്കവെ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. സിന്ധു നദിയുടെ പ്രാധാന്യം ഭൂമിശാസ്ത്രത്തിനപ്പുറമാണ്.
‘സിന്ധി ഹിന്ദുക്കള്‍, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ തലമുറയിലെ ഹിന്ദുക്കള്‍, സിന്ധിനെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്തുന്നത് ഇപ്പോഴും അംഗീകരിച്ചിട്ടില്ലെന്ന് ലാല്‍ കൃഷ്ണ അദ്വാനി തന്റെ ഒരു പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. സിന്ധില്‍ മാത്രമല്ല, ഇന്ത്യയിലുടനീളം ഹിന്ദുക്കള്‍ സിന്ധു നദിയെ പവിത്രമായി കണക്കാക്കുന്നു. സിന്ധിലെ പല മുസ്ലീങ്ങളും സിന്ധു നദിയിലെ ജലം മക്കയിലെ ആബ്-ഇ-സംസത്തേക്കാള്‍ പവിത്രമെന്ന് വിശ്വസിച്ചിരുന്നു. സിന്ധു നദിയെ പവിത്രമായി കരുതുന്ന നമ്മുടെ സിന്ധിലെ ജനങ്ങള്‍ എപ്പോഴും , അവര്‍ എവിടെയായിരുന്നാലും, അവര്‍ എപ്പോഴും നമ്മുടേതായിരിക്കും.’രാജ്നാഥ് സിംഗ് വ്യക്തമാക്കി.
















