ശബരിമല : നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ശബരിമലയില്‍ ഞായറാഴ്ച ദിവസം ഭക്തര്‍ക്ക് സുഗമ ദര്‍ശനം സാധ്യമായി. ഞായറാഴ്ച വൈകിട്ട് ഏഴു മണിവരെ 69295 പേര്‍ മലചവിട്ടി. ഇതുവരെ ആകെ എത്തിയ ഭക്തരുടെ എണ്ണം ആറര ലക്ഷം കഴിഞ്ഞു.
സ്പോട്ട് ബുക്കിംഗ് വഴി ഞായറാഴ്ച കൂടുതല്‍ പേര്‍ക്ക് ദര്‍ശനാനുമതി നല്‍കി. ഓരോ ദിവസത്തെയും തിരക്കിനനുസരിച്ച് സ്‌പോട്ട്ബുക്കിംഗ് അനുവദിക്കുന്നവരുടെ എണ്ണത്തില്‍ മാറ്റം വരുത്താന്‍ ഹൈക്കോടതി അനുവാദം നല്‍കിയ സാഹചര്യത്തിലാണിത്. ദേവസ്വം ബോര്‍ഡും പൊലീസും ചേര്‍ന്ന് തിരക്ക് വിലയിരുത്തിയാണ് സ്‌പോട്ട്ബുക്കിംഗ് അനുവദിക്കുന്നത്.
വൈകീട്ട് ഏഴുമണി വരെയുള്ള കണക്ക് പ്രകാരം നിലയ്‌ക്കലിലും വണ്ടിപ്പെരിയാറിലുമായി ഇന്ന് 11516 പേരാണ് സ്പോട്ട് ബുക്കിംഗ് വഴി ദര്‍ശനത്തിനെത്തിയത്.
















