ന്യൂദല്‍ഹി: സോണിയാഗാന്ധി അധ്യക്ഷയായ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ട്രസ്റ്റ് നല്‍കുന്ന ഇന്ദിരാസമാധാന സമ്മാനം ഈ വര്‍ഷം നല്‍കിയത് ഇന്ത്യയുടെ ശത്രുവിനാണെന്ന് ആരോപണം. മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള അമേരിക്കന്‍ ശതകോടീശ്വരനായ ജോര്‍ജ്ജ് സോറോസിന്റെ സുഹൃത്തിനാണ് ഇക്കുറി ഇന്ദിരാഗാന്ധി സമാധാന സമ്മാനം നല്ഡിയത്.
മുന്‍ ചിലി പ്രസിഡന്‍റ് മിഷേല്‍ ബാച് ലെറ്റിനാണ് പുരസ്കാരം ഇത്തവണ നല്‍കിയത്. ജോര്‍ജ്ജ് സോറോസിന്റെ അടുത്ത സുഹൃത്താണ് മിഷേല്‍ ബാച് ലെറ്റ്. ഇന്ത്യയില്‍ ജോര്‍ജ്ജ് സോറോസ് സ്ഥാപിച്ച ആയിരക്കണക്കിന് എന്‍ജിഒകള്‍ പരസ്യമായാണ് മോദി സര്‍ക്കാരിനെതിരായ പ്രചാരവേല നടത്തിവരുന്നത്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചത് ജോര്‍ജ്ജ് സോറോസിന്റെ എന്‍ജിഒ ആയ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷനാണെന്ന് ആരോപണമുണ്ട്. ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്റെ ഇന്ത്യയിലെ മേധാവിയും ആഗോള വൈസ് പ്രസിഡന്‍റുമായി സലില്‍ ഷെട്ടി ഈ യാത്രയില്‍ പങ്കെടുത്തിരുന്നു.
അദാനിയ്‌ക്കെതിരെ വ്യാജമായ ആരോപണം ഉയര്‍ത്തിയ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിനും ജോര്‍ജ്ജ് സോറോസുമായി ബന്ധമുണ്ടായിരുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ആരോപണം ഇന്ത്യാസര്‍ക്കാര്‍ അന്വേഷിക്കുന്നില്ലെന്ന് ആരോപിച്ച് ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകരുള്‍പ്പെട്ട എന്‍ജിഒ സംഘടന വലിയ വിമര്‍ശനം അഴിച്ചുവിടുകയും സുപ്രീംകോടതിയില്‍ വരെ പോവുകയും ചെയ്തു. എന്നാല്‍ സുപ്രീംകോടതി ഈ ആരോപണത്തില്‍ കഴമ്പില്ലെന്ന് കണ്ട് തള്ളിക്കളഞ്ഞുയ അമേരിക്കയിലും കാനഡയിലും പ്രവര്‍ത്തിക്കുന്ന ഗുര്‍പത് വന്ത് സിങ്ങ് പന്നുന്റെ ഖലിസ്ഥാന്‍ സംഘടനയായ സിഖ് സ് ഫോര്‍ ജസ്റ്റിസിനും ജോര്‍ജ്ജ് സോറോസുമായി ബന്ധമുള്ളതായി പറയുന്നു.
മഹാരാഷ്‌ട്രയില്‍ ഏക്നാഥ് ഷിന്‍ഡേയെ പരിഹസിച്ച് സ്റ്റാന്‍റപ് കോമഡി അവതരിപ്പിച്ച കുനാല്‍ കമ്ര വെറുമൊരു സ്റ്റാന്‍ഡപ് കൊമേഡിയന്‍ മാത്രമല്ല, മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന അമേരിക്കന്‍ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിന്റെയും ഡീപ് സ്റ്റേറ്റിന്റെയും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കായ എന്‍ജിഒകളുടെയും പ്രതിനിധിയാണ്. ഈയിടെ ലഡാക്കില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കലാപമുണ്ടാക്കാന്‍ ശ്രമിച്ച സോനം വാങ്ചൂക്കും ഒരു എന്‍ജിഒ ആണ്. ഇയാളുടെ എന്‍ജിഒയ്‌ക്കും സോറോസ് ശക്തികളുമായി ബന്ധമുണ്ടെന്ന് പറയുന്നു.
അന്താരാഷ്‌ട്ര സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സൃഷ്ടിപരമായ ശ്രമങ്ങളെ അംഗീകരിച്ച് വ്യക്തികൾക്കോ സംഘടനകൾക്കോ ഇന്ദിരാഗാന്ധി മെമ്മോറിയൽ ട്രസ്റ്റ് വർഷം തോറും നൽകുന്ന അവാർഡാണ് ഇന്ദിരാ സമാധാനസമ്മാനം. അതാണ് ഈ വര്‍ഷം ജോര്‍ജ്ജ് സോറോസിന്റെ സുഹൃത്തായ മുന്‍ ചിലി പ്രസിഡന്‍റിന് സോണിയാഗാന്ധി സമ്മാനിച്ചത്.
















