ഭോപ്പാൽ : മധ്യപ്രദേശിൽ മസ്ജിദിൽ കുഴിയെടുക്കുന്നതിനിടെ ശ്രീരാമ വിഗ്രഹം കണ്ടെത്തി . സാഗറിലെ പപ്പേട്ട് ഗ്രാമത്തിലെ മസ്ജിദിൽ നിന്നാണ് കുഴിക്കുന്നതിനിടെ സീതയുടെയും രാമന്റെയും വിഗ്രഹങ്ങൾ കണ്ടെത്തിയത് . സംസ്‌കൃത ബച്ചാവോ മഞ്ചിന്റെ നേതാവ് ഇതിനെക്കുറിച്ച് വീഡിയോ പങ്ക് വച്ചു .
‘ ഈ പ്രദേശത്ത് ഒരു ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പിന്നീട് അത് മുസ്ലീം സമൂഹം കൈവശപ്പെടുത്തി . ഈ സ്ഥലത്ത് വീണ്ടും ഒരു ക്ഷേത്രം പണിയണമെന്ന് ഹിന്ദുക്കൾ ആഗ്രഹിക്കുന്നു.‘ എന്ന കുറിപ്പും അദ്ദേഹം പങ്ക് വച്ചിട്ടുണ്ട് .
നൂറുകണക്കിന് ഹിന്ദുക്കൾ സ്ഥലത്ത് എത്തി. ഒപ്പം മുസ്ലീം സമുദായ നേതാക്കളും സ്ഥലത്തെത്തി . ഹിന്ദു വിശ്വാസികൾ വിഗ്രഹത്തിന് പൂജ നടത്തി. ഇതിനായി അവിടെ ഒരു ചെറിയ വേദിയും നിർമ്മിച്ചു . എന്നാൽ ഇതിനെ എതിർത്ത് ഇസ്ലാമിസ്റ്റുകൾ രംഗത്തെത്തിയത് സംഘർഷത്തിന് കാരണമായി .
ഒരു കാരണവശാലും വിഗ്രഹം നീക്കം ചെയ്യാൻ അനുവദിക്കില്ലെന്ന് ഹിന്ദു വിശ്വാസികൾ പറഞ്ഞു. സ്ഥിതിഗതികൾ കൈകാര്യം ചെയ്യാൻ പോലീസ് ഇടപെട്ടിട്ടുണ്ട്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ഗ്രാമത്തിൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
Sagar में मस्जिद की खुदाई में निकली भगवान राम की मूर्ति, मचा बवाल, मौके पर पुलिस मौजूद। pic.twitter.com/ZHw8KFKVdv
— NaiDunia (@Nai_Dunia) November 21, 2025
















