പനാജി: സിബി മലയില്‍ സംവിധാനം ചെയ്ത ഭരതവും കിരീടവും ദേശീയ ഫിലിം ആര്‍ക്കൈവ്സിലേക്ക്. ഈ ചിത്രങ്ങള്‍ കാലാതിവര്‍ത്തിയായി നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് റീസ്റ്റോര്‍ ചെയ്ത് സംരക്ഷിക്കാന്‍ എന്‍എഫ്എഐ( നാഷണല്‍ ഫിലിം ആര്‍ക്കൈവ്സ് ഓഫ് ഇന്ത്യ) തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തില്‍ കിരീടത്തിന്റെ പരിഷ്‌കരിച്ച പതിപ്പ് ബുധനാഴ്ച പ്രദര്‍ശിപ്പിക്കും. ഈ ചിത്രങ്ങളിലെ നായകനും ഫാല്‍ക്കെ അവാര്‍ഡ് ജേതാവുമായ മോഹന്‍ലാലിനെ ചലച്ചിത്രോത്സവത്തിലേക്ക് ക്ഷണിച്ചെങ്കിലും ഷൂട്ടിങ് തിരക്കുകളാല്‍ താരം പങ്കെടുക്കില്ല.
















