ബെംഗളുരു: കർമലാരാം-ബെലന്തൂർ ഇരട്ടപാതയില്‍ പരിശോധന നടക്കുന്നതിനാല്‍ ഈ മാസം 25ന് എസ്എംവിടി ബെംഗളൂരു-എറണാകുളം ഇന്റർസിറ്റി എക്സ‌്പ്രസ് (12677) കെആർ പുരം, തിരുപട്ടൂർ വഴി തിരിച്ചുവിടും. ട്രെയിനിന്റെ കർമലാരാം, ഹൊസൂർ, ധർമപുരി എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ ഈ ദിവസം റദ്ദാക്കിയിട്ടുണ്ട്.
















