മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദിയുടെ ആഡംബര വാഹനങ്ങള്‍ ലേലത്തിന്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പിടിച്ചെടുത്ത കാറുകള്‍ ലേലം ചെയ്യാന്‍ മുംബൈ പ്രത്യേക കോടതി അനുമതി നല്‍കി.
സ്‌കോഡ സൂപ്പര്‍ബ് എലഗന്‍സ്, മെഴ്സിഡസ്-ബെന്‍സ് 4മാറ്റിക് എഫ്എല്‍ 350 സിഡിഐ, മെഴ്സിഡസ്-ബെന്‍സ് ജിഎല്‍ഇ 250 എന്നിവയാണ് ഇ ഡി പിടിച്ചെടുത്തത്. ആഡംബര കാറുകള്‍ക്ക് പുറമേ, ഇയാളില്‍ നിന്ന് പിടിച്ചെടുത്ത വിലപിടിപ്പുള്ള പെയിന്റിംഗുകള്‍, സ്വത്തുക്കള്‍ എന്നിവയും ലേലം ചെയ്യുന്നുണ്ട്.
കോടികളുടെ പിഎന്‍ബി തട്ടിപ്പ് കേസില്‍ പ്രതിയായ നീരവ് മോദിയെ 2019 ല്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (പിഎംഎല്‍എ) പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇയാള്‍ ഇപ്പോള്‍ ലണ്ടന്‍ ജയിലിലാണ്. ഭാരതത്തിന്റെ ആവശ്യപ്രകാരം സ്‌കോട്ട്‌ലന്‍ഡ്‌യാര്‍ഡ് അറസ്റ്റു ചെയ്ത ഇയാളെ ഭാരതത്തിന് കൈമാറാന്‍ ബ്രിട്ടീഷ് കോടതി ഉത്തരവിട്ടിരുന്നു.












