കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരു മാസമായി ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പയ്യോളി തുറയൂര്‍ ചൂരക്കാട് വയല്‍ നെടുങ്കുനി താഴത്ത് സരസു (58) ആണ് മരിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സരസു ഭര്‍ത്താവ്: ചന്ദ്രന്‍. മകന്‍: നിധിന്‍.
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് സ്വദേശിയടക്കം രണ്ടു പേര്‍ കൂടി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ട്.17 പേരാണ് ഇതുവരെ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇതില്‍ ആറു പേര്‍ മരിച്ചു.
















