തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ 18 വയസുകാരന്റെ കൊലപാതകത്തില്‍ പ്രതികളുമായി തെളിവെടുപ്പ് നടത്തി പൊലീസ്. മുഖ്യപ്രതി അജിനെയും മൂന്നാം പ്രതി കിരണിനെയും തൈക്കാട്ടെ കൊലപാതകം നടന്ന സ്ഥലത്ത് എത്തിച്ചാണ് തെളിവെടുത്തത്.പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും
നിലവില്‍ കേസില്‍ ഏഴ് പ്രതികളാണ് ഉള്ളത്.എല്ലാവരെയും പിടികൂടി. അലനെ കുത്തിയ ശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ട വഴികളിലും തെളിവെടുപ്പ് നടത്തി.കൊലപാതകത്തിന് ശേഷം മുഖ്യപ്രതി അടക്കം ഒളിവില്‍ക്കഴിഞ്ഞ കാട്ടാക്കട അടക്കം സ്ഥലങ്ങളിലെത്തിച്ച് രാവിലെ തെളിവ് ശേഖരിച്ചിരുന്നു.
അജിന്‍ അടക്കം അഞ്ചുപേര്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിക്ക് മുന്‍പാകെ കീഴടങ്ങുകയായിരുന്നു. പ്രതികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ ഹോമില്‍ പ്രവേശിപ്പിച്ചു. നാളെ വൈകീട്ട് അഞ്ചുമണി വരെയാണ് മറ്റ് ആറു പ്രതികളുടെയും കസ്റ്റഡി അനുവദിച്ചിട്ടുള്ളത്. വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയും മ്യൂസിയം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള ആളുമാണ് മുഖ്യപ്രതി അജിന്‍.
തൈക്കാട് മോഡല്‍ സ്‌കൂളിലെ 9, 10 ക്ലാസിലെ കുട്ടികള്‍ തമ്മില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ തര്‍ക്കം ഒത്തുതീര്‍പ്പാക്കുന്നതിന് വേണ്ടി വിളിച്ചുവരുത്തിയപ്പോഴാണ് കൊലപാതകം.
















