ആലപ്പുഴ: പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി (എസ്.ഐ.ആര്‍) ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളും 23 ഞായറാഴ്ച തുറന്നുപ്രവര്‍ത്തിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കളക്ഷന്‍ സെന്ററുകളായി പ്രവര്‍ത്തിക്കുന്ന വില്ലേജ് ഓഫീസുകളില്‍ ലഭിച്ച അപേക്ഷകള്‍ ഡിജിറ്റൈസ് ചെയ്യുന്ന നടപടികള്‍ പൂര്‍ത്തിയാക്കാനായാണ് പ്രത്യേക ക്രമീകരണം. എല്ലാ ബിഎല്‍ഒമാരും വില്ലേജ് ഓഫീസുകളിലെത്തി എന്യുമറേഷന്‍ ഫോം ഡിജിറ്റൈസ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് എന്യുമറേഷന്‍ ഫോമുകള്‍ പൂരിപ്പിക്കുന്നതിനുള്ള സൗകര്യം സന്നദ്ധസേവകരുടെ സഹായത്തോടെ വില്ലേജ് ഓഫീസുകളില്‍ ലഭ്യമാക്കണമെന്നും എല്ലാ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാരും, അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാരും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നും കളക്ടര്‍ അറിയിച്ചു.
















