ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഡ്യൂട്ടിക്കിടെ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് വീരമൃത്യു വരിച്ചത്. പട്രോളിംഗിനിടെ ജമ്മുവിലെ പൂഞ്ചിലെ സുരന്‍കോട്ടില്‍ കൊക്കയിലേക്ക് വീണാണ് മരണം.
കഴിഞ്ഞ ദിവസമായിരുന്നു അപകടം നടന്നത്. 27 വര്‍ഷമായി സൈന്യത്തില്‍ ജോലി ചെയ്തുവരികയായിരുന്നു സജീഷ്.
പെട്രോളിംഗ് നടത്തുന്നതിനിടെ കാല്‍വഴുതി കൊക്കയിലേക്ക് വീണെന്നാണ് സൈന്യം അറിയിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഭൗതിക ശരീരം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചു. ഞായറാഴ്ച രാവിലെ നാട്ടില്‍ പൊതുദര്‍ശനം ഉണ്ടാകും.
















