തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് നെയ്യാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാമിന്റെ നാലു ഷട്ടറുകളും വീണ്ടും 20 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്തി. ഇതോടെ രണ്ടുഘട്ടങ്ങളിലായി ആകെ 160 സെന്റീമീറ്റര്‍ ഉയര്‍ത്തി. ഡാമിന്റെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പേപ്പാറ ഡാമിന്റെ 1 മുതല്‍ 4 വരെയുള്ള ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതവും ( ആകെ 40 സെന്റീമീറ്റര്‍) അരുവിക്കര ഡാമിന്റെ 1 മുതല്‍ 5 വരെയുള്ള ഷട്ടറുകള്‍ ( മുന്‍പ് തുറന്ന 100 സെന്റീമീറ്റര്‍ ഉള്‍പ്പെടെ ആകെ 150 സെന്റീമീറ്റര്‍) തുറന്നു. ഇരു ഡാമുകളുടെയും സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം.
















