കൊച്ചി: പൊലീസുകാരനെ ബ്‌ളാക്ക്‌മെയില്‍ ചെയ്ത് നാല് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ എസ്.ഐക്കെതിരെ കേസ്. പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ.കെ. ബിജുവിനെതിരെയാണ് കേസെടുത്തത്. സംഭവത്തില്‍ നഗരത്തില്‍ സ്പാ നടത്തുന്ന യുവതിയും മറ്റൊരാളും പ്രതിയാണ്. ബിജുവിനെതിരെ വകുപ്പുതല നടപടിയും ഉണ്ടാകും.
പൊലീസുകാരന്‍ സ്പായില്‍ പോവുകയും അവിടത്തെ ജീവനക്കാരിയുടെ താലിമാല മോഷ്ടിക്കുകയും ചെയ്്തുവെന്ന് അയാളുടെ ഭാര്യയോടു പറയുമെന്നായിരുന്നു ഭീഷണി. ഇക്കാര്യത്തില്‍ ഇടനിലക്കാരനായി നിന്നാണ് എസ്ഐ സാമ്പത്തിക തട്ടിപ്പു നടത്തിയത്. ഇതോടെ പൊലീസുകാരന്‍ അതേ സ്‌റ്റേഷനില്‍ തന്നെ പരാതി നല്‍കുകയായിരുന്നു. പരാതി വാസ്തവമെന്നു കണ്ടാണ് എസ്ഐയ്‌ക്കെതിരെ കേസെടുത്തത്
















