ന്യൂദല്‍ഹി: ഹിന്ദുധര്‍മ്മത്തെക്കുറിച്ച് രാഹുല്‍ ഗാന്ധിക്ക് ആഴത്തില്‍ അറിവുണ്ടെന്നും. ഹിന്ദുധര്‍മ്മത്തെക്കുറിച്ച് മോദിജി രാഹുലുമായി ചര്‍ച്ചക്ക് വന്നാല്‍ പിടിച്ചുനില്‍ക്കാനാവില്ലെന്നും പ്രിയങ്കഗാന്ധി. ഹിന്ദു ധര്‍മ്മത്തെക്കുറിച്ച് അത്രയ്‌ക്ക് ആഴത്തിലുള്ള അറിവ് രാഹുല്‍ ഗാന്ധിക്ക് ഉണ്ട് എന്നും പ്രിയങ്ക ഗാന്ധി.
രാഹുല്‍ ഗാന്ധിയെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാന്‍ കൊള്ളാമോ എന്ന ജേണലിസ്റ്റ് രാജ്ദീപ് സര്‍ദേശായിയുടെ ചോദ്യത്തിന് ഉത്തരംപറയുന്നതിനിടയിലാണ് രാഹുല്‍ ഗാന്ധിയുടെ ഹിന്ദുധര്‍മ്മത്തെക്കുറിച്ചുള്ള പാണ്ഡിത്യത്തെക്കുറിച്ച് പ്രിയങ്ക പറഞ്ഞത്. രാജ്ദീപ് സര്‍ദേശായിയുടെ ചോദ്യവും പ്രിയങ്ക ഗാന്ധി അതിന് നല്‍കിയ ഉത്തരവും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്.
ഇന്ത്യാടുഡേയുടെ കണ്‍സള്‍ട്ടിംഗ് എഡിറ്ററായ രാജ് ദീപ് സര്‍ദേശായിയാണ് രാഹുല്‍ഗാന്ധിയെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാന്‍ പറ്റുമോ എന്ന ചോദ്യം പ്രിയങ്കഗാന്ധിയോട് ചോദിച്ചത്. “എന്തുകൊണ്ട് പറ്റില്ല? രാഹുല്‍ ഗാന്ധി ഇന്ത്യയുടെ വളരെ നല്ല പ്രധാനമന്ത്രിയായി മാറും, തീര്‍ച്ചയായും രാഹുലിന് അതിന് സാധിക്കും” – ഇതായിരുന്നു ഇതിന് പ്രിയങ്ക ഗാന്ധി നല്‍കുന്ന മറുപടി.
ഈ ചെറിയ വീഡിയോയ്‌ക്ക് ഇപ്പോള്‍ തന്നെ 1744 മറുപടികളാണ് വന്നിരിക്കുന്നത്. പ്രിയങ്കയുടെ തമാശപറയാനുള്ള കഴിവിന് നന്ദി എന്നാണ് ചിലര്‍ പരിഹസിച്ചിരിക്കുന്നത്. എന്തായാലും രാഹുല്‍ ഗാന്ധിക്ക് സഹോദരിയുടെ വോട്ട് ഉറപ്പാണെന്നും മറ്റു ചിലര്‍ പരിഹസിക്കുന്നു.
മാനസികസമ്മര്‍ദ്ദമുള്ളവര്‍ക്ക് ഊറിച്ചിരിച്ച് ടെന്‍ഷന്‍ മാറ്റാന്‍ ഈ വീഡിയോ നല്ലതാണെന്നും ഒരാള്‍ പ്രതികരിക്കുന്നു. എന്ത് സാധനമാണ് പ്രിയങ്ക വലിക്കുന്നതെന്ന് അറിയുന്നില്ലെന്ന് മറ്റൊരാളുടെ പ്രതികരണം. 1744 പ്രതികരണങ്ങളും പരിഹാസധ്വനിയോടു കൂടിയതെന്നതാണ് തമാശ.
















