Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിവിധതയാണ് സൗന്ദര്യം, സാഹോദര്യമാണ് ഭാരതത്തിന്റെ ധര്‍മ്മം: ഡോ. മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2025, 03:18 pm IST
in India, Parivar

ഇംഫാല്‍(മണിപ്പൂര്‍): ഏത് വിവിധതയിലും നമ്മള്‍ ഒരമ്മയുടെ മക്കളെന്ന സാഹോദര്യഭാവനയാണ് ഭാരതത്തിന്റെ ഏകാത്മകതയുടെ അടിസ്ഥാനമെന്നും അതാണ് ധര്‍മ്മമെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഇംഫാലിലെ ഭാസ്‌കരപ്രഭ കാമ്പസില്‍ മണിപ്പൂരിലെ ഇരുന്നൂറിലേറെ വരുന്ന ഗോത്രവര്‍ഗനേതാക്കളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വനവാസിസമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ സമാജത്തിന്റെയാകെ പ്രശ്‌നങ്ങളാണ്. ഒരു കുടുംബത്തിനുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക സംഭാഷണത്തിലൂടെയാണ്.  ഭരണഘടനാ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടുതന്നെ വിഷയങ്ങള്‍ക്ക് അവസാനം കാണാന്‍ നമുക്ക് കഴിയണം. നിലനില്‍ക്കുന്ന നിരവധി പ്രശ്നങ്ങളുടെയും ഭിന്നതകളുടെയും വേരുകള്‍ കൊളോണിയല്‍ കാലഘട്ടത്തിലെ നയങ്ങളിലാണ് ഊന്നിയിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ആയിരക്കണക്കിന് വര്‍ഷങ്ങളായി ഭാരതത്തിലെ ജനങ്ങളുടെ സാംസ്‌കാരികവും ജനിതകവുമായ ഡിഎന്‍എ അതേപടി നിലനില്‍ക്കുന്നുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. നമ്മുടെ വൈവിധ്യം മനോഹരമാണ്, പക്ഷേ നമ്മുടെ ബോധം ഒന്നാണ്… ഒരുമിക്കാന്‍ ഒരേ വേഷമോ ഒരേ വിശ്വാസമോ ഒരേ ഭാഷയോ ആവശ്യമില്ല.

ഭരണഘടനയിലെ അടിസ്ഥാന മൂല്യങ്ങളായ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ഫ്രഞ്ച് വിപ്ലവത്തില്‍ നിന്നല്ല, ഭഗവാന്‍ ബുദ്ധന്റെ ദര്‍ശനങ്ങളില്‍ നിന്നാണ് സ്വീകരിച്ചതെന്ന് ഡോ. ഭീംറാവു അംബേഡ്കര്‍ പറഞ്ഞിട്ടുണ്ട്. സാഹോദര്യത്തെ വിലമതിക്കാത്തതുകൊണ്ടാണ് ലോകത്തെ പല രാജ്യങ്ങളും ശിഥിലമായതും പരാജയപ്പെട്ടതും. സമാധാനവും പുരോഗതിയും സാധ്യമാകണമെങ്കില്‍ സമൂഹത്തില്‍ ഐക്യബോധം ഉണ്ടാകണം. അതിന് ഓരോ വ്യക്തിയും സ്വഭാവശുദ്ധിയുള്ളവരായിത്തീരണം. ആര്‍എസ്എസ് പ്രവര്‍ത്തനം ഈ ദിശയിലാണെന്ന് സര്‍സംഘചാലക് പറഞ്ഞു.

സമൂഹത്തെ ഒന്നിപ്പിക്കുകയും ശക്തിപ്പെടുത്തുകയുമാണ് സംഘം ചെയ്യുന്നത്.  സംഘം ആര്‍ക്കും എതിരല്ല. നേതാക്കളും രാഷ്‌ട്രീയകക്ഷികളും സര്‍ക്കാരുകളുമെല്ലാം സമൂഹത്തിന്റെ പങ്കാളികളാണ്. ഇവയെല്ലാം രാഷ്‌ട്രതാത്പര്യത്തിനായി ഒന്നിക്കണം. സംഘം രാഷ്‌ട്രീയത്തില്‍ ഏര്‍പ്പെടുകയോ അത്തരത്തില്‍ ഏതെങ്കിലും സംഘടനയെ നയിക്കുകയോ ചെയ്യുന്നില്ല. സൗഹൃദവും സ്‌നേഹവും ഐക്യവുമാണ് സംഘത്തിന്റെ പെരുമാറ്റരീതി.

സമൂഹക്ഷേമത്തിനായി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയും ഭാരതീയജീവിത സംസ്‌കൃതിയില്‍ അഭിമാനിക്കുകയും ഏതൊരാളും അപ്രഖ്യാപിത സ്വയംസേവകനാണ്. സംഘത്തിന് സ്വന്തമായി ഒന്നും വേണ്ട, നല്ലൊരു സമാജം മാത്രമേ വേണ്ടൂ.
തദ്ദേശീയ ജീവിതശൈലികള്‍ സ്വീകരിക്കാനും പാരമ്പര്യങ്ങളിലും ഭാഷകളിലും ലിപികളിലും അഭിമാനം കൊള്ളാനും അദ്ദേഹം ഗോത്ര സമൂഹങ്ങളോട് ആഹ്വാനം ചെയ്തു. ഇന്ന്, ലോകം മാര്‍ഗദര്‍ശനത്തിനായി ഭാരതത്തെ ഉറ്റുനോക്കുന്നു. നാം ശക്തമായ ഒരു രാഷ്‌ട്രം കെട്ടിപ്പടുക്കേണ്ടതുണ്ട്, സംഘം ഇതിനായി നിരന്തരം പ്രവര്‍ത്തിക്കുന്നു, സര്‍സംഘചാലക് പറഞ്ഞു.
ഭാരതം പുതുതായി സൃഷ്ടിക്കപ്പെട്ട ഒരു രാജ്യമല്ല, മറിച്ച് ഒരു പുരാതനവും അവിഭക്തവുമായ രാഷ്‌ട്ര-സംസ്‌കാരമാണെന്ന് മനസ്സിലാക്കണമെന്ന് തുടര്‍ന്നുനടന്ന യുവസംവാദത്തില്‍ ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു. നമ്മുടെ ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും മണിപ്പൂര്‍, ബര്‍മ്മ, ഇന്നത്തെ അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ പ്രദേശങ്ങളെ പരാമര്‍ശിക്കുന്നു, ഇത് വിശാലമായ സാംസ്‌കാരികവും ആത്മീയവുമായ പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നു. ധര്‍മ്മം നമ്മെ ഉള്ളില്‍ നിന്ന് ഒന്നിപ്പിക്കുന്നതുപോലെ, വൈവിധ്യമാര്‍ന്ന സമൂഹമാണ് രാഷ്‌ട്രത്തിന്റെ ആന്തരിക ശക്തി എന്ന് അദ്ദേഹം പറഞ്ഞു.

ഭാരതം ഉയരുമ്പോള്‍ ലോകം ഉയരും. ഉണര്‍വോടെ, സംഘടിതമായി,  ഉറച്ച ചുവടുവയ്‌പോടെ മുന്നോട്ട് പോകേണ്ടത് നമ്മുടെ കടമയാണ്, മോഹന്‍ ഭാഗവത് ഓര്‍മ്മിപ്പിച്ചു.

 

Tags: imphalunityunity in diversityindiaSarsanghchalakRSSmanipurMohan BhagwatDharma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

India

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

India

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

India

വിഷപ്പാമ്പുകളെ കൊന്നില്ലെങ്കിൽ ജീവിക്കാൻ കഴിയില്ല ; ആർ‌എസ്‌എസിനെതിരെ വിവാദ പ്രസ്താവന ; മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ കേസ്

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

പുതിയ വാര്‍ത്തകള്‍

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.