ടെല്‍ അവീവ്: ഗാസയില്‍ ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) ഹമാസിന്റെ രഹസ്യ തുരങ്കം കണ്ടെത്തി. ഏഴ് മീറ്റര്‍ നീളവും 25 മീറ്റര്‍ ആഴവുമുള്ള ഈ തുരങ്കത്തില്‍ 80 മുറികള്‍ ഉണ്ടായിരുന്നു.
ഇസ്രയേലിന്റെ 13 നാവിക കമാന്‍ഡോ യൂണിറ്റും പ്രത്യേക എന്‍ജിനീയറിങ് സംഘവും ചേര്‍ന്നാണ് തുരങ്കം കണ്ടെത്തിയത്. ഗാസ-ഈജിപ്ത് അതിര്‍ത്തിയില്‍ വ്യാപിച്ചുകിടക്കുന്ന ഫിലാഡല്‍ഫി ഇടനാഴിക്ക് സമീപമുള്ള ജനവാസ മേഖലയിലൂടെയാണ് തുരങ്കം കടന്നുപോകുന്നതെന്ന് ഇസ്രയേല്‍ സൈന്യം പറഞ്ഞു. 2014ലെ ഇസ്രയേല്‍- ഹമാസ് യുദ്ധത്തില്‍ കൊല്ലപ്പെട്ട ഇസ്രയേല്‍ സൈനികന്‍ ലെഫ്റ്റനന്റ് ഹദര്‍ ഗോള്‍ഡിന്റെ മൃതദേഹം സൂക്ഷിച്ചിരുന്നത് ഇവിടെയായിരുന്നുവെന്ന് ഐഡിഎഫ് വ്യക്തമാക്കി. ഈ മാസം ആദ്യം ഹദര്‍ ഗോള്‍ഡിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ഹമാസ് ഇസ്രയേലിന് കൈമാറിയിരുന്നു.
ആയുധങ്ങള്‍ സൂക്ഷിക്കുന്നതിനും ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും ഒൡില്‍ കഴിയുന്നതിനും ഹമാസ് കമാന്‍ഡര്‍മാര്‍ ഈ തുരങ്കം ഉപയോഗിച്ചിരുന്നു. മെയ് മാസത്തില്‍ ഹമാസ് നേതാവ് മുഹമ്മദ് സിന്‍വാറിനൊപ്പം കൊല്ലപ്പെട്ട മുഹമ്മദ് ഷബാന ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഹമാസ് കമാന്‍ഡര്‍മാര്‍ ഉപയോഗിച്ചിരുന്ന മുറികളും പ്രതിരോധ സേന തിരിച്ചറിഞ്ഞു.












