കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രികയുമായി എത്തിയ വിമത സ്ഥാനാര്‍ഥിയുടെ പത്രിക തട്ടിയെടുത്ത് കോണ്‍ഗ്രസ് നേതാവ് .കോതമംഗലം കോട്ടപ്പടി പഞ്ചായത്തിലാണ് നാടകീയ സംഭവം.
സ്ഥലത്തെ മുതിര്‍ന്ന നേതാവും ഐഎന്‍ടിയുസി പ്രവര്‍ത്തകനുമായ കൈതമന ജോസാണ് 13-ാം വാര്‍ഡില്‍ വിമതനായി മത്സരിക്കാനിറങ്ങിയത്.പാര്‍ട്ടി പ്രവര്‍ത്തകന്‍ പോലുമല്ലാത്ത ആളെ സ്ഥാനാര്‍ഥിയാക്കുന്നുവെന്നാണ് ജോസിന്റെ ആരോപണം.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസമായ വ്യാഴാഴ്ച പൂരിപ്പിച്ച പത്രികയുമായി കൈതമന ജോസ് എത്തിയപ്പോഴാണ് സംഭവം.ടോക്കണ്‍ വാങ്ങി നില്‍ക്കുമ്പോള്‍ ജോസിന്റെ കൈയില്‍ നിന്ന് പത്രിക തട്ടിയെടുത്തുകൊണ്ട് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ഓടുകയായിരുന്നു.
ജോസ് ഉടന്‍ തന്നെ സമീപത്തെ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതിപ്പെട്ടു. പൊലീസ് പ്രാദേശിക കോണ്‍ഗ്രസ് നേതാവിനെ ഫോണില്‍ വിളിച്ച് ഗുരുതര കുറ്റമാണ് ചെയ്തതെന്ന് അറിയിച്ചതോടെ ഇയാള്‍ പത്രിക മടക്കി നല്‍കി. തുടര്‍ന്ന് ജോസ് പത്രിക സമര്‍പ്പിച്ചു.
















