തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളത് മലപ്പുറം ജില്ലയില്‍. 13595 പേരാണ് ഇവിടെ പത്രിക നല്‍കിയത്.സംസ്ഥാനമൊട്ടാകെ മത്സര രംഗത്തുള്ളത് 108580 സ്ഥാനാര്‍ഥികളാണ്.
തൃശൂരില്‍ 11079, പാലക്കാട് 10372, എറണാകുളം ജില്ലയില്‍ 10092 പേരും പത്രിക നല്‍കി. കാസര്‍ഗോഡ് 4374, കണ്ണൂര്‍ 8238, വയനാട് 3180, കോഴിക്കോട് 9977, കോട്ടയം 6276, ഇടുക്കി 4257, ആലപ്പുഴ 7210, പത്തനംതിട്ട 4164, കൊല്ലം 7141, തിരുവനന്തപുരം 8625 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ സ്ഥാനാര്‍ഥികളുടെ എണ്ണം.
നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ശനിയാഴ്ച നടക്കും. പത്രിക പിന്‍വലിക്കാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിക്കും.ഇതിനുശേഷമെ അന്തിമ ചിത്രം തെളിയൂ.
















